BREAKING: പാലാരിവട്ടം പാലം അഴിമതി: ടി.ഒ. സൂരജ് അറസ്റ്റിൽ

സാങ്കേതിക തകരാറാണെന്ന വാദം പൊളിയുകയാണ്

news18-malayalam
Updated: August 30, 2019, 1:57 PM IST
BREAKING: പാലാരിവട്ടം പാലം അഴിമതി: ടി.ഒ. സൂരജ് അറസ്റ്റിൽ
സാങ്കേതിക തകരാറാണെന്ന വാദം പൊളിയുകയാണ്
  • Share this:
പൊതുമരാമത്തു വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് അറസ്റ്റിൽ. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സൂരജ് അടക്കം നാല് പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. കേസിൽ ആകെ 17 പ്രതികൾ ഉണ്ട്.

സൂരജിന്റെ അറസ്റ്റോടു കൂടി പാലാരിവട്ടം പാലത്തിലേത് സാങ്കേതിക തകരാറാണെന്ന വാദം പൊളിയുകയാണ്. അഴിമതി, ഗൂഢാലോചന, വഞ്ചന, ഫണ്ട് ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

നിർമ്മാണ കമ്പനി എം.ഡി. സുമിത് ഗോയൽ, കിറ്റ്‌കോ മുൻ ജനറൽ മാനേജർ ബെന്നി പോൾ,  ആർ.ബി.ഡി.സി.കെ. അസി.ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. കുറ്റക്കാർ ശിക്ഷിക്കപ്പെടും എന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു.

 
First published: August 30, 2019, 1:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading