HOME » NEWS » Kerala » FORMER UDF PALAKKAD DISTRICT CHAIRMAN A RAMASWAMY LEAVES CONGRESS

യുഡിഎഫ് പാലക്കാട് മുൻ ജില്ലാ ചെയർമാൻ എ. രാമസ്വാമി കോണ്‍ഗ്രസ് വിട്ടു; എല്‍ഡിഎഫിന് പിന്തുണ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ പി സി സി  പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍ എം പി തുടങ്ങിയനേതാക്കളും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ചില പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. ഇതിനിടെയാണ് പാര്‍ട്ടി വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 2, 2021, 5:23 PM IST
യുഡിഎഫ് പാലക്കാട് മുൻ ജില്ലാ ചെയർമാൻ എ. രാമസ്വാമി കോണ്‍ഗ്രസ് വിട്ടു; എല്‍ഡിഎഫിന് പിന്തുണ
എ രാമസ്വാമി
  • Share this:
പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ രാമസ്വാമി കോണ്‍ഗ്രസ് വിട്ടു. കെ പി സി സി നിര്‍വാഹക സമിതി അംഗവും യു ഡി എഫ് മുന്‍ ജില്ലാ ചെയര്‍മാനുമാണ് എ രാമസ്വാമി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും രാമസ്വാമി പറഞ്ഞു.

പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന രാമസ്വാമിയെ നേതൃത്വം ഇടപ്പെട്ട് അനുയയിപ്പിച്ചിരുന്നു. വിമത സ്വരം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ രാമസ്വാമിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.

Also Read- മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങൾ കാണാം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ പി സി സി  പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍ എം പി തുടങ്ങിയനേതാക്കളും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ചില പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. ഇതിനിടെയാണ് പാര്‍ട്ടി വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Also Read- 'മോദി നല്‍കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് മേനി നടിക്കുന്നു'

നെന്മാറ സീറ്റ് സിഎംപിക്ക് വിട്ടു നല്‍കിയതിലാണ് അദ്ദേഹത്തിന് പ്രതിഷേധം. 55 വര്‍ഷം പണിയെടുത്തിട്ടും തനിക്ക് ഒരിക്കലും നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ പാര്‍ട്ടി പുനഃസംഘടന നടത്തിയപ്പോഴും തന്നെ അവഗണിച്ചു. പാലക്കാടാണ് തന്റെ പ്രവര്‍ത്തന മണ്ഡലം. 10 വര്‍ഷം മുന്‍പ് ഷാഫി ഇവിടെ വരുമ്പോള്‍ ഷാഫിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഷാഫി മാറുന്നില്ലെങ്കില്‍ നെന്മാറയിൽ പരിഗണിക്കും എന്നായിരുന്നു പറഞ്ഞിരുന്നതെന്നും രാമസ്വാമി വ്യക്തമാക്കി.

Also Read- Assembly Election 2021 | മുഖ്യമന്ത്രിക്ക് 'ക്യാപ്റ്റൻ' വിശേഷണം പാർട്ടി നൽകിയിട്ടില്ല: കോടിയേരി ബാലകൃഷ്ണൻ



തെരഞ്ഞെടുപ്പിനുശേഷം അർഹമായ പരിഗണന നൽകുമെന്ന് നേതൃത്വം അറിയിച്ചിരുന്നു.  പ്രശ്നങ്ങൾ താമസിയാതെ പരിഹരിക്കാമെന്ന് നേതൃത്വം വാക്കുനൽകിയെങ്കിലും പിന്നീടും തുടർച്ചയായി അവഗണിച്ചതായി രാമസ്വാമി ആരേ‍ാപിച്ചു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് രാമസ്വാമി.

Also Read ആസാമില്‍ ബിജെപി എംഎല്‍എയുടെ കാറില്‍ നിന്ന് ഇവിഎം കണ്ടെത്തി; 4 പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

നേരത്തെ പാലക്കാട്ടെ കോണ്‍ഗ്രസിൽ എ വി ഗോപിനാഥും കലാപക്കൊടി ഉയർത്തിയിരുന്നു. തുടർന്ന്  കെ സുധാകരൻ അടക്കമുള്ള നേരിട്ടെത്തി എ വി ഗോപിനാഥുമായി ചർച്ച നടത്തി. എന്നിട്ടും വഴങ്ങാതെ നിന്നതോടെ ഉമ്മൻചാണ്ടി തന്നെ നേരിട്ടെത്തി എ വി ഗോപിനാഥുമായി സംസാരിച്ചു. ഇതിനൊടുവിലാണ് എ വി ഗോപിനാഥ് താൽക്കാലികമായെങ്കിലും പാർട്ടിക്ക് വഴങ്ങാൻ തയാറായത്.

Also Read ഭർത്താവിന് കോവിഡ് 19; പ്രിയങ്ക ഗാന്ധി ക്വാറന്റീനിൽ; നേമത്ത് പ്രചരണത്തിന് എത്തില്ല

Key Words: A Ramaswami, Congress, KPCC, UDF, Palakkad, LDF, AV Gopinath, Kerala Assembly Election 2011
Published by: Rajesh V
First published: April 2, 2021, 5:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories