2004ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ കേന്ദ്ര മന്ത്രി വീണ്ടും ബിജെപിയിൽ ചേർന്നു

ശനിയാഴ്ചയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചാണ് കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നത്

news18
Updated: April 20, 2019, 9:18 PM IST
2004ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ കേന്ദ്ര മന്ത്രി വീണ്ടും ബിജെപിയിൽ ചേർന്നു
photo-ANI
  • News18
  • Last Updated: April 20, 2019, 9:18 PM IST
  • Share this:
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എസ്. കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്തു വച്ചാണ് പ്രഖ്യാപനം. കൊല്ലം മുൻ എംപിയാണ് കൃഷ്ണ കുമാർ. രാജീവ് ഗാന്ധി , നരസിംഹ റാവു സർക്കാറുകളിൽ മന്ത്രിയായിരുന്നു അദ്ദേഹം.

also read: മോദിയുടെ സിനിമയ്ക്ക് മാത്രമല്ല വെബ് പരമ്പരയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
2004ൽ തന്നെ കൃഷ്ണ കുമാർ ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ബിജെപിക്ക് തീവ്ര ഹിന്ദുത്വ നിലപാടാണെന്നാരോപിച്ചു ബിജെപി വിട്ടു.  ഇപ്പോൾ ബിജെപിക്ക് തീവ്ര ഹിന്ദുത്വമില്ല. കോണ്‍ഗ്രസ് ആണ് അങ്ങനെ പറയുന്നത് - ബിജെപിയിൽ ചേർന്ന ശേഷം കൃഷ്ണകുമാർ പറഞ്ഞു.

ശനിയാഴ്ചയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചാണ് കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നത്. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ സോണിയ അപമാനിച്ചതായും കൃഷ്ണകുമാർ ആരോപിച്ചു.

ഇന്ത്യൻ സംസ്കാരത്തെ കുറിച്ചോ പൈതൃകത്തെ കുറിച്ചോ സോണിയഗാന്ധിക്ക് ഒരു അറിവുമില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഇനിയുള്ള ജീവിതം നരേന്ദ്ര മോദിയുടെ സേവകനായി അർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോൺഗ്രസ് വിടുന്ന രണ്ടാമത്തെ നേതാവാണ് കൃഷ്ണകുമാർ. കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി വെള്ളിയാഴ്ചയാണ് കോൺ‌ഗ്രസ് വിട്ട് ശിവസേനയിൽ ചേർന്നത്.

1984 മുതൽ 1991 വരെ കൊല്ലം ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് എംപിയായിരുന്നു കൃഷ്ണകുമാർ. 2003ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കൃഷ്ണകുമാർ 2004ൽ ബിജെപി വിട്ട് വീണ്ടും കോൺഗ്രസിൽ എത്തിയിരുന്നു. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 

First published: April 20, 2019, 7:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading