• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുസ്ലിംലീഗിലെ മുൻ വനിതാനേതാക്കളും മതിലിന്‍റെ ഭാഗമായി

മുസ്ലിംലീഗിലെ മുൻ വനിതാനേതാക്കളും മതിലിന്‍റെ ഭാഗമായി

((മുസ്ലിം ലീഗ്)

((മുസ്ലിം ലീഗ്)

  • Last Updated :
  • Share this:
    മലപ്പുറം: വനിതാമതിലിൽ സ്ത്രീകൾ പങ്കെടുക്കരുതെന്ന വിലക്ക് വകവെക്കാതെ മുൻ മുസ്ലിംലീഗ് വനിതാനേതാക്കളും. മുസ്ലിംലീഗ് വളാഞ്ചേരി നഗരസഭ മുന്‍ ചെയര്‍പേഴ്‌സൺ ഷാഹിന മുണ്ടശ്ശേരി മലപ്പുറത്തും പള്ളിക്കല്‍ പഞ്ചായത്തു പ്രസിഡന്‍റ് മിഥുന ഐക്കരപ്പടിയിലുമാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് വനിതാമതിലിന്‍റെ ഭാഗമായത്. ഷാഹിനയെ പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്. പള്ളിക്കല്‍ പഞ്ചായത്തു പ്രസിഡന്‍റ് മിഥുന ഐക്കരപ്പടി നിലവിൽ സസ്പെൻഷനിലുമാണ്.

    വനിതാമതിൽ വർഗീയമതിലാണെന്നും വനിതകൾ സഹകരിക്കരുതെന്നും മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയിരുന്നു.

    ജാതി സംഘടനകളല്ല നവോത്ഥാനത്തിന്റെ പതാകാവാഹകര്‍: വി.എസ്


    വനിതാ മതില്‍: പങ്കെടുത്തില്ലെങ്കില്‍ നടപടിയെന്ന ഭീഷണിയുണ്ടായിരുന്നെന്ന് ചെന്നിത്തല
    വനിതാമതിൽ എന്ന വേഷം കെട്ടലിന് സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികളെ രക്ഷിതാക്കൾ അനുവദിക്കരുതെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം. വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഇതിനായി വിട്ടു നൽകരുതെന്നും സർക്കാർ ശമ്പളം പറ്റുന്ന വനിതാ ജീവനക്കാർ, അങ്കണവാടി ജീവനക്കാർ, അധ്യാപികമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരും വനിതാമതിലിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയിരുന്നു.


    First published: