കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് മേപ്പാടി മുണ്ടക്കൈ റാണി മല എസ്റ്റേറ്റില്‍ 40 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. തൊഴിലാളികളെ ഇതുവരെയും പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹെലികോപ്റ്ററിന്റെ സഹായം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായത്. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ വൈകിയാണ് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഏഴുപേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുകയാണ്.
കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഒരു യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. പുത്ത മലയിപ്രദേശത്തെ ബന്ധുവിന്റെവീട്ടില്‍ വിരുന്നു വന്ന പൊള്ളാച്ചി സ്വദേശി കാര്‍ത്തികിനെ (27) ആണ് തിരിച്ചറിഞ്ഞത്. സ്ഥലത്ത് നിന്ന് ഒന്നര വയസുകാരി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.