കോഴിക്കോട്: കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് നാൽപതുകാരി നിരീക്ഷണത്തിൽ. മലേഷ്യയിൽ നിന്നെത്തിയ ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
അതേസമയം, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളം സ്വീകരിച്ച മുൻകരുതലിൽ കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി. മൂന്നുപേർ അടങ്ങുന്ന കേന്ദ്രസംഘം തിരുവനന്തപുരത്ത് ആരോഗ്യ സെക്രട്ടറിയുമായി ചർച്ച നടത്തി.
Corona Virus: കോഴിക്കോടും മുൻകരുതൽ; 90 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസംഘം അറിയിച്ചു. കേരളത്തിൽ ഇതു വരെയുള്ള പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവാണ്. ദിനംപ്രതി സംസ്ഥാനം സ്ഥിതിഗതികൾ വിലയിരുത്തും. ചൈനയിൽ നിന്ന് എത്തുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. ഇന്ത്യയിൽ ആർക്കും കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലന്നും കേന്ദ്രസംഘ പ്രതിനിധി ഡോക്ടർ ഷൗക്കത്തലി പറഞ്ഞു.
കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ നൂറിലധികം പേർ മരിച്ചതോടെ ഇന്ത്യയും അതീവ ജാഗ്രതയിലാണ്. ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് കൂടുതൽ പേർ നിരീക്ഷണത്തിൽ കഴിയുന്നത്. നേപ്പാളുമായുള്ള അതിർത്തിയിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. വുഹാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഉടൻ പ്രത്യേകവിമാനം അയക്കും. ചൈനയില്‍ മരണം 106 ആയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus Wuhan