തിരുവനന്തപുരം: ഫോർവേഡ് ബ്ലോക്ക് (All India Forward Bloc) കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജി ദേവരാജനെ (G Devarajan) പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് സംസ്ഥാന കൗൺസിൽ യോഗം കേന്ദ്ര കമ്മിറ്റിയോട് ശുപാർശ ചെയ്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് ഫോർവേഡ് ബ്ലോക്കിനായിരുന്നു യുഡിഎഫ് ആദ്യം സീറ്റ് നൽകിയത്. പിണറായി വിജയനെതിരെ ജി ദേവരാജൻ മത്സരിക്കണമെന്നായിരുന്നു യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെയും ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനം.
Also Read-
War in Ukraine| ബെലാറസിൽ വെച്ച് റഷ്യയുമായി ചര്‍ച്ചയാകാം; സമ്മതമറിയിച്ച് യുക്രെയ്ൻ
എന്നാൽ, മത്സരിക്കാൻ ജി ദേവരാജൻ തയാറായില്ല. ഇതോടെ അവസാന നിമിഷം കണ്ണൂർ ഡിസിസി സെക്രട്ടറി സി രഘുനാഥനെ കോൺഗ്രസ് മത്സരരംഗത്തേക്ക് ഇറക്കുകയായിരുന്നു. ദേവരാജന്റെ നിലപാട് പാർട്ടി തീരുമാനത്തെ അട്ടിമറിക്കുന്നതും പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കുന്നതാണെന്നും സംസ്ഥാന കൗൺസിൽ യോഗം വിലയിരുത്തി. സംസ്ഥാന കൗൺസിൽ യോഗം ദേശീയ ചെയർമാൻ കൈപ്പുഴ എൻ. വേലപ്പൻ നായർ ഉദ്ഘാടനം ചെയ്തു.
Also Read-
Relaxation of Covid Restrictions | കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഭക്ഷണശാലകളിലും സിനിമാ തിയേറ്ററിലും 100% പ്രവേശനം
കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന നിരീക്ഷകനുമായ കെ ആർ ബ്രഹ്മാനന്ദന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി റാംമോഹൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
Also Read-
War in Ukraine| ആണവ ഭീഷണിയുമായി വ്ളാഡിമിർ പുട്ടിൻ; സജ്ജമാകാൻ സേനാ തലവന്മാർക്ക് നിർദേശം
തമ്പി പുന്നത്തല (കൊല്ലം), വി ജയചന്ദ്രൻ (തിരുവനന്തപുരം), സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോഷി ജോർജ് (പാലക്കാട്), നന്ദുകൃഷ്ണ (എറണാകുളം), എ എൻ ജവഹർ (വയനാട്), ദേവദാസ് കുട്ടമ്പൂർ (കോഴിക്കോട്), കൃഷ്ണപിള്ള (പത്തനംതിട്ട), ജോളി ജോസഫ് (കോട്ടയം), രാജൻ (കണ്ണൂർ), എം പി ജയകുമാർ, കൊല്ലം ഭരതൻ, രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. വി റാംമോഹൻ വീണ്ടും സംസ്ഥാന ജനറൽ സെക്രട്ടറിയായിട്ടുള്ള സംസ്ഥാന കമ്മിറ്റിയെ കൗൺസിൽ യോഗം തെരഞ്ഞെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.