നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുന്നാക്ക സാമ്പത്തിക സംവരണം; ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ച് എന്‍എസ്എസ്

  മുന്നാക്ക സാമ്പത്തിക സംവരണം; ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ച് എന്‍എസ്എസ്

  സംവരണത്തിനായുള്ള മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കണമെന്ന കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • Share this:
   തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിനായുള്ള മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ച് എന്‍എസ്എസ്. സംവരണത്തിനായുള്ള മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കണമെന്ന കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

   മുന്നാക്ക സമുദായ പട്ടിക്ക ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പട്ടിക പ്രസിദ്ധീകരിക്കാതെ സാമ്പത്തിക സംവരണം നടപ്പാക്കാനാവില്ലെന്നാണ് എന്‍എസ്എസ് പറയുന്നത്. പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം ചോദ്യം ചെയ്തുകൊണ്ടും കാലതാമസം കൂടാതെ പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഫെബ്രുവരിയില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചത്.

   Also Read-ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ്; മുഖ്യമന്ത്രി വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു

   അതേസമയം പട്ടിക പ്രസിദ്ധീകരിക്കാത്തത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞന്നും കേരള സംസ്ഥാന കമ്മീഷന്‍ നിയമം 2015 പ്രകാരമാണ് മുന്നാക്ക സമുദായങ്ങള്‍ക്ക് സാമ്പത്തിക സംവരണത്തിനായുള്ള പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. ഈ നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ല.

   ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് ഏപ്രില്‍ 23ന് മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല്‍ ഉത്തരവ് ഇതുവരെ നടപ്പാക്കാത്തതിനാലാണ് അഭിഭാഷകന്‍ മുഖേനേ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

   Also Read-'മുസ്ലിം ക്ഷേമ വകുപ്പ് രൂപീകരിക്കണം; മുസ്ലീം ക്ഷേമ പദ്ധതികളേക്കുറിച്ച് ഉയരുന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍': വെല്‍ഫെയര്‍ പാര്‍ട്ടി

   സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന പത്തു ശതമാനം സംവരണം മുന്നാക്ക സംവരണം പട്ടിക പ്രസിദ്ധീകരിക്കാത്തതുമൂലം നിരര്‍ത്ഥമാകുകയാണെന്നും അതിനാല്‍ ഉടന്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്നും വീഴ്ച ഉണ്ടായാല് ചീഫ് സെക്രട്ടറിയ്‌ക്കെതിരെ വ്യക്തിപരമായ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}