മലപ്പുറം: അരീക്കോട് എംഎസ്പി ക്യാമ്പില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. സ്പെഷ്യല്‍ ഓപ്പറേറ്റിങ് ഗ്രൂപ്പിലെ പോലീസുകാരനായ വടകര സ്വദേശി പി.കെ. മുബഷീറിനെ(29)യാണ് ഞായറാഴ്ച കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം അരീക്കോട് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മുതലാണ് മുബഷീറിനെ കാണാതായത്. സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഒരു പൊലീസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് കത്ത് പ്രചരിക്കുന്നത്. ഇനിയൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും കുറിപ്പില്‍ എഴുതിയിരുന്നു.
ക്യാമ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്നും വിദേശത്ത് നിന്ന് അവധിക്ക് വന്ന ഭാര്യയെ കാണാന്‍ അവധി ലഭിച്ചില്ല എന്നും മുബാഷിര്‍ കുറിപ്പില്‍ പറയുന്നു.
മുബഷീറിനെ കാണാനില്ലെന്ന് അരീക്കോട് എം.എസ്.പി. ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് അരീക്കോട് പോലീസിലും ഭാര്യ ഷാഹിന ബത്തേരി പോലീസിലും പരാതി നല്‍കിയിരുന്നു. ജോലി സമ്മര്‍ദം കാരണമാണ് മുബഷീര്‍ ക്യാമ്പില്‍നിന്ന് പോയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. അരീക്കോട് സ്റ്റേഷനില്‍ എത്തിയപ്പോഴും ഇനി ജോലിയില്‍ തുടരാനാകില്ലെന്ന് മുബഷീര്‍ പറഞ്ഞതായി പൊലീസുകാര്‍ പറഞ്ഞു.
Accident | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്രേഡ് എസ്.ഐ മരിച്ചു; അപകടം ഡ്യൂട്ടിക്ക് പോകുന്നതിനിടെ
കൊച്ചി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കേരള പൊലീസിലെ ഗ്രേഡ് എസ് ഐ മരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടത്തിൽ ഗ്രേഡ് എസ് ഐ മരിച്ചത്. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് രാജു ജേക്കബ് ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂർ ട്രാഫിക്ക് സ്റ്റേഷനിലെ എസ്ഐയാണ് രാജു ജേക്കബ്.
മലയാറ്റൂർ കിഴക്കേ ഐമുറിയിൽ തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.