ആലപ്പുഴയിൽ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസിൽ നാല് പ്രതികൾ പിടിയിൽ. ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആലപ്പുഴ പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്നാണ് സൂചന.
പാലക്കാട് വാളയാറിൽ കള്ളക്കടത്ത് വസ്തുക്കള്‍ പൊട്ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ എടത്വ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാകുകയായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് കള്ളനോട്ട് കേസിൽ എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ അറസ്റ്റ് ചെയ്തത്.
Also Read- ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും
ജിഷയിൽ നിന്നും കിട്ടിയ നോട്ടുമായി മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് ബാങ്കില്‍ എത്തിയത്. 500 രൂപയുടെ ഏഴു കള്ളനോട്ടുകളാണ് ബാങ്കില്‍ നൽകിയത്. അറസ്റ്റിന് പിന്നാലെയാണ് ജിഷയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.