• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു

ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.

  • Share this:

    കല്‍പ്പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.

    മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് സഞ്ചരിക്കുന്ന ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടിയത്. ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ അമ്മ സുബൈറയ്ക്കും, സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Published by:Jayesh Krishnan
    First published: