നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Lok Sabha Election 2019: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയില്ല; വനിതയടക്കം നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ

  Lok Sabha Election 2019: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയില്ല; വനിതയടക്കം നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ

  Third Phase of Voting for Lok Sabha Elections 2019: വ്യക്തമായ കാരണമില്ലാതെ ഹാജരാകാതിരുന്നതിനാലാണ് അറസ്റ്റ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൊടുപുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്താതിരുന്ന നാല് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റുചെയ്തു.  ബാങ്ക് ജീവനക്കാരനായ തൊടുപുഴ സ്വദേശി ബെന്നി അഗസ്റ്റിൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥ എലിസബത്ത് എന്നിവരെയാണ് ഡ്യൂട്ടിക്കെത്താതിരുന്നതിന് അറസ്റ്റുചെയ്തത്. ദേവികുളം 158-ാം നമ്പർ ബൂത്തിലെ ഒന്നാം പോളിങ് ഓഫീസർ കെ.വി. ഗോപി, മാങ്കുളം ചിക്കണംകുടിയിലേക്ക് പോളിങ് ഉദ്യോഗസ്ഥരുമായി പോകാനെത്തിയ ജീപ്പ് ഡ്രൈവർ ആനച്ചാൽ സ്വദേശി പ്രദീപ് എന്നിവരെ മദ്യപിച്ചെത്തിയതിന് അറസ്റ്റുചെയ്തു.

   Lok Sabha Election 2019: പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിൽ തകരാർ


   മൂന്നാർ ഡ്യൂട്ടി നിശ്ചയിച്ചിരുന്ന ബെന്നിയും എലിസബത്തും വ്യക്തമായ കാരണമില്ലാതെ ഹാജരാകാതിരുന്നതിനാലാണ് അറസ്റ്റ് ചെയ്തത്. ഇവർക്കുപകരം മറ്റു രണ്ടുപേരെ ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുണ്ട്.ദേവികുളം സബ് കളക്ടർ ഡോ. രേണുരാജിന്റെ നിർദേശപ്രകാരമാണ് നടപടി.

   ഡ്യൂട്ടിക്കെത്താതിരുന്ന മുല്ലപ്പെരിയാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തമ്പിരാജിനെതിരെ സസ്പെൻഷൻ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

    
   First published:
   )}