കൊടകര കുഴല്പണക്കേസ് സംബന്ധിച്ച് തൃശൂർ വാടാനപ്പള്ളിയിൽ ബി.ജെ.പി. പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ബി.ജെ.പി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സഹലേഷ്, സഫലേഷ്, സജിത്, ബിബിൻദാസ് തുടങ്ങിയവരാണ് അറസ്റ്റിലായത്.
അക്രമത്തിൽ ഒരാൾക്ക് കുത്തേറ്റിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ വാക്പോരുണ്ടായിരുന്നു. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം ഇവർ വാക്സിനേഷൻ കേന്ദ്രത്തിൽ തമ്മിൽ ഏറ്റുമുട്ടിയത്. കേസിൽ രണ്ടുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് നൽകുന്ന സൂചന.
തൃത്തല്ലൂർ സ്വദേശിയായ ഹിരണിന് കുത്തേറ്റിരുന്നു. ഇയാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
ഏപ്രിൽ മൂന്നിന് കൊടകരയിലാണ് അപകട നാടകം സൃഷ്ടിച്ച് കവർച്ച നടന്നത്. 25 ലക്ഷവും കാറും തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശി കൊടകര പൊലീസിൽ നൽകിയ പരാതി. എന്നാൽ മൂന്നരക്കോടി തട്ടിച്ചതായി പുറത്തുവന്നു. പത്തുകോടിയാണെന്നും ആരോപണമുയർന്നു.
സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഒരു സിഐ ഉള്‍പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചിരുന്നു. കുഴല്‍ പണവുമായി പോകുന്ന വാഹനം എറണാകുളം ജില്ലയില്‍ കടന്നാല്‍ പണം തട്ടാന്‍ കുഴല്‍പ്പണ മാഫിയ ഇവരുടെ സഹായം തേടിയതായി സംശയിക്കുന്നു. ഇതിനായി ഇവര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പണം തട്ടിയെടുത്ത സംഘത്തിലെ പങ്കാളികളായ ഓരോരുത്തര്‍ക്കും പത്ത് ലക്ഷം മുതല്‍ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പ്രതികള്‍ താമസിച്ചത്.
അന്വേഷണസംഘം ഇതുവരെ 1.25 കോടി രൂപയോളം കണ്ടെത്തി. ബാക്കി തുക എവിടെയാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. പ്രതികളുടെ പക്കല്‍ നിന്ന് ഇനിയും പണം കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് ജയിലില്‍ കോവിഡ് ബാധിച്ചതിനാല്‍ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും.
കേസിലെ ആറാംപ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വെള്ളങ്ങാല്ലൂരിലെ വീട്ടിൽ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. പ്രതികൾ പണം കവർന്ന ശേഷം കാറും സ്വർണവും വാങ്ങിയതായി അന്വേഷണസംഘം വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷററായ കെ.ജി.കർത്തയെയും ചോദ്യം ചെയ്തിരുന്നു.
അതേസമയം തെരഞ്ഞെടുപ്പിന് വിനിയോഗിക്കാന്‍ ബി.ജെ.പി. കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.