നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മഴയാണ് മറക്കരുത്! മൂന്നിടത്തായി നാലു കുഞ്ഞുങ്ങൾ അഞ്ചു മണിക്കൂറിനിടെ വെളളത്തിൽ വീണു മരിച്ച നിലയിൽ

    മഴയാണ് മറക്കരുത്! മൂന്നിടത്തായി നാലു കുഞ്ഞുങ്ങൾ അഞ്ചു മണിക്കൂറിനിടെ വെളളത്തിൽ വീണു മരിച്ച നിലയിൽ

    തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒന്നര വയസുകാരിയെയും വയനാട്ടിൽ രണ്ടു വയസുകാരിയെയുമാണ് വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് മണിക്കൂറുകൾക്കിടെ മൂന്നു സ്ഥലങ്ങളിലായി നാല് കുട്ടികൾ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. തൃശൂരിൽ (Thrissur) രണ്ടു കുട്ടികളും തിരുവനന്തപുരം (Thiruvananthapuram), വയനാട് (Wayanad) എന്നിവിടങ്ങളിൽ ഓരോരുത്തരെയുമാണ് വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര രാമേശ്വരത്ത് ഒന്നര വയസ്സുകാരിയെയാണ് ആറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര രാമേശ്വരം സ്വദേശി സജിൻ ആതിര ദമ്പതികളുടെ മകൾ അനാമികയുടെ മൃതദേഹമാണ് സമീപത്തെ ആറ്റിൽ നിന്ന് കണ്ടെത്തിയത്.

      നെയ്യാറ്റിന് തീരത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അനാമികയെ ഉച്ചയ്ക്ക് 12 മണിമുതൽ കാണാതാവുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ കടവിൽനിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു. കളിക്കുന്നതിനിടയിൽ കാൽവഴുതി അപകടം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

      വയനാട്ടിൽ രണ്ടുവയസുകാരി കുളത്തിൽ വീണ് മരിച്ചു

      വയനാട് എടവകയിൽ രണ്ടു വയസുകാരി കുളത്തിൽ വീണു മരിച്ചു. എടവക കാരക്കുനി ചേമ്പിലോട് നൗഫൽ - നജുമത് ദമ്പതികളുടെ മകൾ നാദിയ ഫാത്തിമയാണ് (2) കുളത്തിൽ മുങ്ങി മരിച്ചത്. വീടിന് സമീപത്തെ മീൻ വളർത്തുന്ന ചെറിയ കുളത്തിൽ വീണാണ് അപകടം. കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽ കണ്ടെത്തിയത്. ഉടനെ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

      തൃശ്ശൂരില്‍ പുഴയില്‍ ഇറങ്ങിയ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

      ആറാട്ടുപുഴ മന്ദാരകടവില്‍ കൈകാല്‍ കഴുകാൻ പുഴയിൽ ഇറങ്ങി ഒഴുക്കിൽപ്പെട്ട കുട്ടികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. കുന്നത്ത് വീട്ടിൽ മണിയുടെ മകൻ ഗൗതം സാഗറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെളുത്തൂടൻ ഷാജിയുടെ മകൻ ഷജിലിനായി തെരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചക്കാണ് അപകടം സംഭവിക്കുന്നത്. ഗൗതം, ഷിജിന്‍ എന്നിവരെയാണ് കാണാതായത്. ഫുട്ബോള്‍ മത്സരം കഴിഞ്ഞ് കൈകാല്‍ കഴുകാന്‍ പുഴയില്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. പുഴയില്‍ കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
      Published by:Anuraj GR
      First published:
      )}