• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാലു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാലു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തത്...

  • Last Updated :
  • Share this:
    കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴ്സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്‌ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്.

    ഇവർക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. പിടിയിലായ കെ എ മുജീബ് കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്.

    എന്നാൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് ഓ​ഫീ​സ് ത​ല്ലി​ത്ത​ക​ര്‍​ത്ത കേ​സി​ല്‍ സ്റ്റാ​ഫ് ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ എം​പി അരോപിച്ചു. വാ​ദി​യെ പ്ര​തി​യാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ര​ള സ​ര്‍​ക്കാ​രും പോ​ലീ​സും സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ് അ​റ​സ്റ്റ്. എ​ന്ത് തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര​പ​രാ​ധി​ക​ളാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

    പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത് മു​മ്ബ് ത​ന്നെ പ്ര​തി​ക​ള്‍ കോ​ണ്‍​ഗ്ര​സ് കാ​രാ​ണെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത്. നീ​തി​നി​ഷേ​ധ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​ന​മെ​ങ്കി​ല്‍ അ​തി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ന്‍ കോ​ണ്‍​ഗ്ര​സും നി​ര്‍​ബ​ന്ധി​ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​കാ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രെ ര​ക്ഷി​ക്കാ​മെ​ന്ന​ത് മൗ​ഢ്യ​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

    അതേസമയം ഗാന്ധിജിയുടെ ചിത്രം തകര്‍ത്തവര്‍ക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തിനാണ് ഗാന്ധിജിയുടെ ചിത്രം തകര്‍ത്തവരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നതെന്ന് തനിക്ക് അറിയില്ല. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാണക്കേടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
    Published by:Anuraj GR
    First published: