തൃശ്ശൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പിൽ നാലു ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. മുൻ പ്രസിഡണ്ട് ദിവാകരൻ, ഉൾപ്പെടെയുള്ളവർ ആണ് അറസ്റ്റിലായത്. വ്യാജ ലോൺ അനുവദിക്കാൻ കൂട്ടു നിന്നതിനാണ് അറസ്റ്റ്. സി ജോസ്, ടിഎസ് ബൈജു, ലളിതന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് അംഗങ്ങൾ. ഇവര്‍ സിപിഎം പ്രാദേശിക നേതാക്കളാണ്.
പാർട്ടിയുടെ മാടായിക്കോണം സ്കൂൾ ബ്രാഞ്ച് അംഗമായിരുന്നു ദിവാകരൻ. പാർട്ടിയിൽ നിന്നും നേരത്തേ പുറത്താക്കിയിരുന്നു. ടിഎസ് ബൈജു പാർട്ടി പൊറത്തിശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്. നിലവിൽ 6 മാസം സസ്പെൻഷനിലാണ്. പാർട്ടി മാപ്രാണം ചർച്ച് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ടിഎസ് ജോസ്. നിലവിൽ പാർട്ടി മെമ്പറാണ്. സി പി ഐ മെമ്പറാണ് അറസ്റ്റിലായ വികെ ലളിതൻ.
വായ്പാ തട്ടിപ്പിൽ ആദ്യമായാണ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്. 12 ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു.
അതേസമയം, കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
കഴിഞ്ഞ മാസം കേസിലെ ഒന്നാംപ്രതി സുനില്‍ കുമാര്‍ പിടിയിലായിരുന്നു. സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെയും കരുവന്നൂര്‍ ബാങ്കിന്റെയും മുന്‍ സെക്രട്ടറിയായിരുന്നു ഇരിങ്ങാലക്കുട തളിയക്കോണം തൈവളപ്പില്‍ സുനില്‍ കുമാര്‍. 21 വര്‍ഷം ബാങ്കിന്റെ സെക്രട്ടറിയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karuvannur bank scam, Karuvannur Co-operative Bank scam