• HOME
  • »
  • NEWS
  • »
  • kerala
  • »
  • നഗർകോവിലിൽ ഡാൻസ് ട്രൂപ്പ് സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചു 4 മരണം; 7പേർക്ക് ഗുരുതര പരിക്ക്

നഗർകോവിലിൽ ഡാൻസ് ട്രൂപ്പ് സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചു 4 മരണം; 7പേർക്ക് ഗുരുതര പരിക്ക്

തൃച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്

  • Share this:

    കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ നാഗർകോവിലിന് സമീപം ഡാൻസ് ട്രൂപ്പ് സഞ്ചരിച്ചിരുന്ന കാര്‍ തമിഴ്നാട് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം.

    സതീഷ്, കണ്ണൻ, അജിത് എന്നിവരാണ് മരിച്ചത്. നാലാമത്തെ ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മാർത്താണ്ഡം സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റ സജിത, അനാമിക, അഷ്മിത് തുടങ്ങിയവർ ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിലാണ്.

    Also Read- കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുമരണം

    തൃച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍- തിരുനെല്‍വേലി ദേശീയ പാതയില്‍ വെള്ളമടം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.

    നാഗര്‍കോവിലില്‍ നിന്നും റോഷകുലത്തിലേക്ക് പോകുകയായിരുന്ന സര്‍ക്കാര്‍ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ഡ്രൈവര്‍ അടക്കം നാലുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.

    Published by:Rajesh V
    First published: