നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമാനം തടഞ്ഞ് കേരളം അവരെ കൈപിടിച്ചിറക്കിയത് ജീവിതത്തിലേക്ക്; കോവിഡ് ഭേദമായ നാലുപേർ വിദേശികൾ

  വിമാനം തടഞ്ഞ് കേരളം അവരെ കൈപിടിച്ചിറക്കിയത് ജീവിതത്തിലേക്ക്; കോവിഡ് ഭേദമായ നാലുപേർ വിദേശികൾ

  കോവിഡ് മൂലം ആയിരങ്ങൾ മരിച്ചുവീഴുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ തന്നെയാണ് ഇവർ നാലുപേരും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കോവിഡിനെ തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ് കേരളം. 12 പേരെ ചികിത്സിച്ച് ഭേദമാക്കിയെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്‌ പുറമേ രാത്രിയിൽ ഒരു നെഗറ്റീവ് ഫലം കൂടി പുറത്തുവന്നു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 13ആയി. ഇതിൽ നാലുപേരാണ് വിദേശികൾ.

  നെടുമ്പാശേരിയിൽ വിമാനത്തിൽ കയറിയ സംഘത്തിലെ ഒരാൾക്ക് കോവിഡുണ്ടെന്ന് ഫലം വന്നതിനെ തുടർന്ന് തിരിച്ചിറക്കിയത് ആരും മറന്നുകാണില്ല. മൂന്നാറിൽ നിന്ന് ഇവർ കടന്നുകളഞ്ഞതും വിമാനത്താവളവും വിമാനവും അണുവിമുക്തമാക്കിയതുമെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞതാണ്.

  ആ സംഘത്തിലെ മൂന്ന് ബ്രിട്ടീഷ് പൗരന്മാരുടെ രോഗം ഭേദമായതായാണ്‌ ഇന്നത്തെ ഫലങ്ങൾ. ചുരുക്കത്തിൽ അവരെ കേരളം വിമാനത്തിൽ നിന്ന് കൈപിടിച്ചിറക്കിയത് ജീവിതത്തിലേക്ക് തന്നെയാണ്. വർക്കലയിലെത്തിയ ഇറ്റാലിയൻ സഞ്ചാരിയാണ് രോഗം ഭേദമായ നാലാമൻ.

  കോവിഡ് മൂലം ആയിരങ്ങൾ മരിച്ചുവീഴുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ തന്നെയാണ് ഇവർ നാലുപേരും. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് വിദേശികളുടേയും പുതിയ ഫലം ആണ് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. ഇവർ രണ്ടുപേരും 76 വയസു വീതം പ്രായമുള്ളവരാണ്‌.

  ഇവർക്ക്‌ പുറമേ ഇവരുടെ സംഘത്തിലെ മറ്റൊരാളുടെ ഫലം കൂടി രാത്രി വൈകി പുറത്തുവന്നു, ഇതും നെഗറ്റീവ്‌ ആണ്‌. തിരുവനന്തപുരത്ത്‌ ചികിത്സയിലായിരുന്ന വര്‍ക്കല റിസോര്‍ട്ടില്‍ നിന്നും വന്ന ഇറ്റാലിയന്‍ സ്വദേശിയെ നേരത്തെ തന്നെ ഡിസ്ചാർജ് ചെയ്തിരുന്നു. ഇയാളെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയിലാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്.

  മൊത്തത്തിൽ ഇന്ന് 7 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇറ്റലിയില്‍ നിന്നും വന്ന് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടിയുടെയും അമ്മയുടെയും അച്ഛന്റെയും സാമ്പിളുകൾ നെഗറ്റീവ് ആണ്.  You may also like:'COVID 19;സംസ്ഥാനത്ത് 9 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കും; മുഖ്യമന്ത്രി [PHOTO]കൊറോണ വായുവിലൂടെ പകരുമോ?ചൂട് കൊറോണയെ നശിപ്പിക്കുമോ?സംശയങ്ങളുമായി പ്രിയങ്ക; ഉത്തരം നൽകി WHO ഡോക്ടർമാർ
  [NEWS]
  'സ്വകാര്യതയല്ല, ഇവിടെ ആശങ്ക വൈറസ് വ്യാപനമാണ്': വിദേശത്ത് നിന്നു മടങ്ങിയെത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ട് കര്‍ണാടക
  [NEWS]


  കൂടാതെ ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട സ്വദേശിയുടേയും പരിശോധനാ ഫലവും ഇന്ന് വന്നു. ഇവരെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. തൃശൂരില്‍ ചികിത്സയില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിയേയും കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മുൻപ് തന്നെ ഡിസ്ചാര്‍ജ് ചെയ്തു.

  പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പയ്യന്നൂർ പെരിങ്ങോം സ്വദേശിയെയും ഡിസ്ചാർജ് ചെയ്തിരുന്നു. ഇവർ ഇരുവരും വീട്ടിലെ നിരീക്ഷണത്തില്‍ തുടരുന്നതാണ്. വുഹാനില്‍ നിന്നും വന്ന 3 പേരെ ആദ്യഘട്ടത്തിൽ രോഗം ഭേദമാക്കിയിരുന്നു.
  Published by:Gowthamy GG
  First published: