ആലപ്പുഴ: എടത്വയിൽ നാലു പേർക്ക് നീർ നായയുടെ ആക്രമണത്തിൽ പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. തലവടി ഗ്രാമ പഞ്ചായത്തിലെ ഗണപതി ക്ഷേത്രത്തിന് സമീപമുള്ള പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയവരെയാണ് നീര്‍ നായ കടിച്ചത്. കൊത്തപള്ളില്‍ പ്രമോദ്, ഭാര്യ രേഷ്മ, നെല്ലിക്കുന്നത്ത് നിര്‍മല, പതിനെട്ടില്‍ സുധീഷ് എന്നിവര്‍ക്കാണ് നീര്‍ നായയുടെ കടിയേറ്റത്.
Also Read-കൊല്ലത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു
പരുക്കേറ്റവരെ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി. മാസങ്ങളായി നീര്‍നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് എടത്വയിലും തകഴിയിലു-മായി പരുക്കേറ്റത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.