കോട്ടയം: രാമപുരത്ത് കുറുനരിയുടെ അക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. ചിറകണ്ടം നടുവിലാമാക്കല്‍ ബേബി (58), ചിറകണ്ടം നെടുമ്പള്ളില്‍ ജോസ് (83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍ മാത്തുക്കുട്ടി (53), ഭാര്യ ജൂബി (47) എന്നിവര്‍ക്കാണു കുറുനരിയുടെ അക്രമണത്തില്‍ കടിയേറ്റ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയാണ് നാലുപേരെ കടിച്ചത്.
Also read-കണമലയിൽ രണ്ടുപേരേ കൊന്ന കാട്ടുപോത്ത് ആക്രമിച്ചത് വെടിയേറ്റ പ്രകോപനത്തിലെന്ന് വനം വകുപ്പ്
പ്രഭാതസവാരി നടത്തി തിരികെ വീട്ടിലേക്കു വരുമ്പോഴാണു മുന്‍ പഞ്ചായത്ത് മെംബറായ ജോസിനെ ചിറകണ്ടം-ഏഴാച്ചേരി റോഡില്‍ വച്ച് മുഖത്തുചാടി കടിച്ചത്. ബേബിയുടെ മുഖത്തിന് പുറമേ കയ്യിലും കടിയേറ്റിട്ടുണ്ട്. വിരല്‍ കുറുക്കന് കടിച്ചെടുത്തു. മാത്തുക്കുട്ടിക്കു വീടിന്റെ മുറ്റത്താണു കടിയേറ്റത്. ഭാര്യ ജൂബി ഓടിയെത്തിയപ്പോള്‍ അവരെയും കടിച്ചു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam