ഇന്റർഫേസ് /വാർത്ത /Kerala / കാട്ടുപന്നി സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറി; ഇരുചക്രവാഹനത്തിന് കുറുകെ ചാടി; കണ്ണൂരിലും പത്തനംതിട്ടയിലുമായി നാലുപേർക്ക് പരിക്ക്

കാട്ടുപന്നി സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറി; ഇരുചക്രവാഹനത്തിന് കുറുകെ ചാടി; കണ്ണൂരിലും പത്തനംതിട്ടയിലുമായി നാലുപേർക്ക് പരിക്ക്

പയ്യന്നൂരിലും മലയാലപ്പുഴയിലുമാണ് കാട്ടുപന്നി ആക്രമണമുണ്ടായത്

പയ്യന്നൂരിലും മലയാലപ്പുഴയിലുമാണ് കാട്ടുപന്നി ആക്രമണമുണ്ടായത്

പയ്യന്നൂരിലും മലയാലപ്പുഴയിലുമാണ് കാട്ടുപന്നി ആക്രമണമുണ്ടായത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

കണ്ണൂരിലും പത്തനംതിട്ടയിലും കാട്ടുപന്നി ആക്രമണത്തിൽ‌ നാലുപേർക്ക് പരിക്കേറ്റു. പത്തനംതിട്ട മലയാലപ്പുഴയിൽ കാട്ടുപന്നി കുറുകെ ചാടി കുഞ്ഞുമായി ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. മ​ല​യാ​ല​പ്പു​ഴ താ​ഴം നി​ധീ​ഷ് ഭ​വ​നി​ൽ നി​ഷാ​ദ് എ​ൻ നാ​യ​ർ(30)​ക്കും ഭാ​ര്യ കാ​വ്യ​(28)യ്ക്കു​മാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Also Read- സൈബർ പൊലീസിന് ബസിൽ സൗജന്യ യാത്ര; ഒടുവിൽ ‘താടി’ കുടുക്കി

വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ന് മ​ല​യാ​ല​പ്പു​ഴ ​കി​ഴ​ക്കു​പു​റ​ത്താ​ണ് സം​ഭ​വം. ഏ​ഴു മാ​സം പ്രാ​യ​മാ​യ മ​ക​ൻ ഹ​യാ​നു​മാ​യി ഭാ​ര്യാ​വീ​ട്ടി​ലേ​ക്ക് പോ​യ നി​ഷാ​ദി​ന്‍റെ ഇ​ട​തു​കൈ​യ്ക്ക് പ​രി​ക്കേ​റ്റു. കാ​വ്യ​യു​ടെ ഇ​ട​തു കാ​ലി​നും കൈ​യ്ക്കും ച​ത​വു​ണ്ട്. കു​ഞ്ഞ് പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read- ‘ജനങ്ങളെ പിഴിയാനുള്ള 1000 കോടി’; വാർത്തയ്ക്ക് പിന്നിലെ വസ്തുത എന്ത്? മോട്ടോർ വാഹനവകുപ്പിന്റെ വിശദീകരണം

കണ്ണൂർ പയ്യന്നൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി നാശനഷ്ടമുണ്ടാക്കി. ഇന്നലെ രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് കാട്ടുപന്നി അപ്രതീക്ഷിതമായി എത്തിയത്. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Kannur, Pathanamthitta, Payyannur, Wild Boar, Wild boar attack