• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് നേരെ തെരുവു നായയുടെ ആക്രമണം

തിരുവനന്തപുരത്ത് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് നേരെ തെരുവു നായയുടെ ആക്രമണം

ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു

  • Last Updated :
  • Share this:
    തിരുവനന്തപുരം: കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.

    കഴിഞ്ഞ ദിവസം കാട്ടാക്കട പൂവച്ചൽ പ്രദേശത്തും മൂന്നോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു കൂടാതെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാട്ടാക്കട ബസ്റ്റാൻഡിൽ തിരുവനന്തപുരം ബസ് നിൽക്കുന്ന ഭാഗത്ത് രണ്ട് യാത്രക്കാരെയും തെരുവ് നായ കടിച്ചിരുന്നു.

    ആലുവ നെടുവന്നൂരില്‍ രണ്ട് പേരെ കടിച്ച നായ ചത്തു. നെടുവന്നൂര്‍ സ്വദേശികളായ ഹനീഫ, ജോര്‍ജ് എന്നിവര്‍ക്കാണ് തെരുവ് നായയടെ കടിയേറ്റത്. റോഡരികില്‍ കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലില്‍ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവില്‍ വച്ച് തന്നെയാണ് ജോര്‍ജിനും കടിയേറ്റത്.

    Also Read-ചിതയ്ക്ക് തീകൊളുത്തിയത് കുഞ്ഞനുജൻ ; പേപ്പട്ടികടിയേറ്റ് മരിച്ച അഭിരാമിക്ക് കണ്ണീരോടെ വിട

    തൃശൂരില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

    തൃശൂര്‍: ആറ്റൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. കുമുള്ളമ്പറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍(8) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. റെയില്‍വേ ട്രാക്കിന് സമീപത്താണ് റിസ്വാന്റെ വീട്.

    എറണാകുളം-പാലക്കാട് മെമുവാണ് കുട്ടിയെ തട്ടിയത്. അപകടസമയം സഹോദരനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ റിസ്വാന്റെ സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റിസ്വാനുമായി ട്രെയിന്‍ കുറച്ചുദൂരം മുന്നോട്ടു പോയി. സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. റിസ്‌വാന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
    Published by:Jayesh Krishnan
    First published: