പയ്യന്നൂർ അപകടത്തിൽ മരണം നാലായി; അപകടത്തിൽപ്പെട്ടത് മൂകാംബികദർശനത്തിന് പോയവർ

News18 Malayalam
Updated: October 17, 2018, 10:43 AM IST
പയ്യന്നൂർ അപകടത്തിൽ മരണം നാലായി; അപകടത്തിൽപ്പെട്ടത് മൂകാംബികദർശനത്തിന് പോയവർ
News18
  • Share this:
കണ്ണൂർ: പയ്യന്നൂരിന് സമീപം എടാട്ടിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ‌ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഗുരുതരമായി പരിക്കേറ്റ നിയയാണ് അൽപ്പം മുമ്പ് മരിച്ചത്. തൃശൂർ കുറുക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാൽ (55) സഹോദരിയുടെ മക്കളായ തരുൺ (16), ഐശ്വര്യ(10),എന്നിവരാണ് മരിച്ച മറ്റുള്ളവർ.
പരുക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. പത്മാവതി, അനിത, വിജിത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപമായിരുന്നു അപകടം.

പുലർച്ചെ നാലരയ്ക്കാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന്
മൂകാംബിക ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

First published: October 17, 2018, 8:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading