തമിഴ്നാട് ദിണ്ടിഗലിൽ വാഹാനാപകടം; നാല് മലയാളികൾ മരിച്ചു

Four Malayalis dead in an accident in Dindigul | മരിച്ചത് കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശികളായ അമ്മയും മക്കളും കാർഡ്രൈവറും

news18-malayalam
Updated: September 13, 2019, 7:11 AM IST
തമിഴ്നാട് ദിണ്ടിഗലിൽ വാഹാനാപകടം; നാല് മലയാളികൾ മരിച്ചു
പ്രതീകാത്മ ചിത്രം
  • Share this:
ദിണ്ടിഗൽ: മധുരയ്ക്കടുത്ത് ദിണ്ടിഗലിൽ നടന്ന വാഹനാപകടത്തിൽ മലപ്പുറം കുറ്റിപ്പുറം സ്വദേശികളായ നാല് പേർ മരിച്ചു. അർദ്ധരാത്രിൽ ആയിരുന്നു അപകടം. മരിച്ചത് കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശികളായ അമ്മയും മക്കളും കാർഡ്രൈവറും.

കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശികളായ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി ഹിളർ എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യയാണ് റസീന.

ഏർവാടിയിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമിയും മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലും പരുക്കേറ്റവർ വിവിധ ആശുപത്രികളിലുമായി ചികിത്സയിലുമാണ്.

First published: September 13, 2019, 7:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading