HOME » NEWS » Kerala » FOUR MEMBERS OF A FAMILY DIED IN A FIRE IN THEIR HOME IN KOZHIKODE JJ TV VKS

കോഴിക്കോട് തീ പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു; കുടുംബത്തിലെ നാലുപേരും മരണത്തിന് കീഴടങ്ങി

ആത്മഹത്യയാണോ തീ പിടുത്തമാണോയെന്ന കാര്യം കൂടുതൽ അന്വേഷണം നടത്തിയാലേ വ്യക്തമാവുകയുള്ളൂവെന്ന് വളയം പൊലീസ് പറഞ്ഞു.

News18 Malayalam | news18
Updated: February 25, 2021, 9:39 PM IST
കോഴിക്കോട് തീ പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു; കുടുംബത്തിലെ നാലുപേരും മരണത്തിന് കീഴടങ്ങി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 25, 2021, 9:39 PM IST
  • Share this:
കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീ പൊള്ളലേറ്റ് ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും ഇളയ മകനും മരിച്ചു.

കായലോട്ട് താഴെ റേഷൻ കടയ്ക്ക് സമീപം കീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന(40)യും ഇളയ മകൻ സ്റ്റെഫിനും(14) ആണ് ഇന്ന് മരിച്ചത്. രാജുവും പതിനേഴ് വയസുകാരൻ മകൻ സ്റ്റാലിഷും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മരിച്ചിരുന്നു.

കോൺഗ്രസിൽ പണി എടുക്കുന്നവർക്ക് സീറ്റില്ല; മണ്ഡലത്തിന്റെ അതിർത്തി പോലും അറിയാത്തവർ
സ്ഥാനാർത്ഥികളാവാൻ നടക്കുന്നുണ്ടെന്ന് കെ മുരളീധരൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ റീനയും, സ്റ്റെഫിനും വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്.

'മലപ്പുറം ജില്ല മുസ്ലിം ലീഗിന്റേയും മതമൗലികവാദ ശക്തികളുടെയും പിടിയിൽ': കെ സുരേന്ദ്രൻ

ചൊവ്വാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് രാജുവിനും കുടുംബത്തിനും തീ പൊള്ളലേറ്റത്. തിങ്കളാഴ്ച സമീപത്തെ വിവാഹ വീട്ടിൽ നിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടിൽ തന്നെ ആയിരുന്നു. പുലർച്ചെ രണ്ടര മണിയോടെ വിവാഹവീട്ടിലെ ആവശ്യത്തിന് മത്സ്യം വാങ്ങാൻ പോകുകയായിരുന്ന അയൽവാസികൾ രാജുവിന്റെ വീട്ടിൽ നിന്ന് കൂട്ട നിലവിളി കേട്ട് ഓടി എത്തുകയായിരുന്നു.

ഇലക്ട്രിക് സ്കൂട്ടറിൽ കൈ വച്ചു; ബാലൻസ് തെറ്റി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

തീ പടർന്ന് നാല് പേരും കത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. നാലു പേർക്കും ഗുരുതരമായി പൊള്ളലേറ്റതിനാൽ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

ആത്മഹത്യയാണോ തീ പിടുത്തമാണോയെന്ന കാര്യം കൂടുതൽ അന്വേഷണം നടത്തിയാലേ വ്യക്തമാവുകയുള്ളൂവെന്ന് വളയം പൊലീസ് പറഞ്ഞു.
Published by: Joys Joy
First published: February 25, 2021, 9:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories