ഇന്റർഫേസ് /വാർത്ത /Kerala / തൃശൂർ കിള്ളിമംഗലത്തെ ആൾക്കൂട്ട മർദനത്തിൽ നാലുപേർ അറസ്റ്റിൽ; യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു

തൃശൂർ കിള്ളിമംഗലത്തെ ആൾക്കൂട്ട മർദനത്തിൽ നാലുപേർ അറസ്റ്റിൽ; യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കിള്ളിമംഗലത്ത് വീട്ടില്‍ അടയ്ക്കാ മോഷണം ആരോപിച്ചാണ് അബ്ബാസും അയൽവാസികളും ചേർന്ന് സന്തോഷിനെ മർദിച്ചത്

  • Share this:

തൃശൂര്‍: കിള്ളിമംഗലത്ത് യുവാവ് അതിക്രൂരമായ ആൾക്കൂട്ട മർദനത്തിന് ഇരയായ സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടയ്ക്കാ വ്യാപാരി അബ്ബാസ്, അയൽവാസി കബീർ എന്നിവർ ഉൾപ്പടെ നാലുപേരാണ് അറസ്റ്റിലായത്.

വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) ക്രൂര മര്‍ദനമേറ്റത്. ചേലക്കര കിള്ളിമംഗലത്ത് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. കിള്ളിമംഗലത്ത് വീട്ടില്‍ അടയ്ക്കാ മോഷണം ആരോപിച്ചാണ് അബ്ബാസും അയൽവാസികളും ചേർന്ന് സന്തോഷിനെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിള്ളിമംഗലം പ്ലാക്കല്‍ പീടികയില്‍ അബാസിന്‍റെ വീട്ടില്‍ നിന്നാണ് തുടര്‍ച്ചയായി അടക്ക മോഷണം പോയിരുന്നു. ഏതാനും നാളുകളായി സിസിടിവി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. കെട്ടിയിട്ട് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പൊലീസിനും ലഭിച്ചു.

Also Read- തൃശൂരിൽ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍

ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ ദേഹമാസകലം മുറിവേൽക്കുകയും ആന്തരികായവങ്ങൾക്ക് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിലേക്ക് മാറ്റിയ സന്തോഷിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Mob attack, Thrissur