• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; 4 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; 4 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു

  • Share this:
തൃശൂരില്‍ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആളൂർ എടത്താടൻ ജംക്‌ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മരിച്ചത്. സഹോദരൻ അലൻസോ.

Also Read-കുറുക്ക് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരി മരിച്ചു

ബുധനാഴ്ച രാവിലെ നാലിന് കുഞ്ഞിനെ ഉണർത്തിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സംസ്കാരം നടത്തി.
Published by:Arun krishna
First published: