• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ട ജ്വല്ലറി മോഷണം; കവർച്ച നടത്തിയ നാലംഗ സംഘം പിടിയിൽ

പത്തനംതിട്ട ജ്വല്ലറി മോഷണം; കവർച്ച നടത്തിയ നാലംഗ സംഘം പിടിയിൽ

കവർച്ചയുടെ സൂത്രധാരനായ ജ്വല്ലറിയിലെ മുൻ ജീവനക്കാരൻ ഇന്നലെ കീഴടങ്ങിയിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പത്തനംതിട്ട: ശ്രീകൃഷ്ണ ജ്വല്ലറിയിൽ മോഷണം നടത്തിയ സംഘത്തിലെ നാലുപേർ കൂടി പിടിയിൽ. സേലം പൊലീസാണ് പ്രതികളെ പിടി കൂടിയത്. സേലത്ത് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. അതേസമയം, മോഷ്ടിച്ച സ്വർണവും പണവുമായി ഒരാൾ രക്ഷപ്പെട്ടു. കവർച്ചയുടെ സൂത്രധാരനായ ജ്വല്ലറിയിലെ മുൻ ജീവനക്കാരൻ ഇന്നലെ കീഴടങ്ങിയിരുന്നു.

    ജ്വല്ലറിയിലെ മുൻ ജീവനക്കാരനും മഹാരാഷ്ട്ര സ്വദേശിയുമായ അക്ഷയ് പട്ടേൽ ആയിരുന്നു ഇന്നലെ പിടിലായത്.

    ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടു കുടിയാണ് പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിച്ചു നാല് കിലോ സ്വർണം കവർച്ച ചെയ്യതത്. സംഘത്തിൽ ഉണ്ടായിരുന്ന മഹാരാഷ്ട സ്വദേശിയും ജ്വല്ലറിയിലെ മുൻ ജീവനക്കാരനുമായ അക്ഷയ പട്ടേലിനെ പത്തനംതിട്ട പൊലിസ് കോഴഞ്ചേരി തെക്കേമലയിൽ നിന്നും ഞായറാഴ്ച വൈകുന്നേരം തന്നെ പിടികൂടിയിരുന്നു.

    കോൺഗ്രസ് നേതൃത്വത്തിലെ അവ്യക്തത പാർട്ടിയെ ബാധിച്ചു തുടങ്ങിയെന്ന് തരൂർ

    മോഷ്ടാക്കൾക്കൊപ്പം ഉണ്ടായിരുന്ന അക്ഷയ് പട്ടേലിനെ കവർച്ചാസംഘം വാഹനത്തിൽ വെച്ച് മർദ്ദിച്ച് വഴിയിൽ ഇറക്കിവിട്ടതായും പിന്നീട് ഇയാൾ തന്നെ പോലീസിൽ വിവരം അറിയിച്ചെന്നുമാണ് റിപ്പോർട്ട്.

    First published: