നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സംസ്ഥാനത്ത് നാല് വനിതാ പൊലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നു

    സംസ്ഥാനത്ത് നാല് വനിതാ പൊലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നു

    ഈ ജില്ലകളില്‍ നിലവില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ ഇല്ല. ഓരോ സ്റ്റേഷനിലും 19 തസ്തിക വീതം ആകെ 76 തസ്തികകളാണുള്ളത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നാല് വനിതാ പൊലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് വനിതാ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നത്.

    ഈ ജില്ലകളില്‍ നിലവില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ ഇല്ല. ഓരോ സ്റ്റേഷനിലും 19 തസ്തിക വീതം ആകെ 76 തസ്തികകളാണുള്ളത്. ഇതില്‍ 20 എണ്ണം പുതുതായി സൃഷ്ടിച്ചതും 56 എണ്ണം പുനര്‍വിന്യാസം വഴി കണ്ടെത്തിയതുമാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഒരു സബ്ബ് ഇന്‍സ്പെക്ടര്‍, അഞ്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, പത്ത് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് തസ്തികകള്‍ ഉണ്ടാവുക.

    'എൻഎസ്എസിന്‍റേത് ശരിദൂരമല്ല': സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് ആർ.ബാലകൃഷ്ണപിള്ള

    ജില്ലകളിലെ വനിത സെല്‍, റിസര്‍വ്, ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നാണ് തസ്തികകള്‍ പുനര്‍വിന്യസിക്കുന്നത്. വനിതാ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം കണ്ടെത്തി സജ്ജമാക്കാന്‍ അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. നിലവില്‍ സംസ്ഥാനത്ത് പത്ത് വനിതാ പൊ​ലീസ് സ്റ്റേഷനുകളാണുള്ളത്.
    First published:
    )}