നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: അങ്കമാലിയിൽ വാഹനാപകടത്തിൽ നാലു പേർ മരിച്ചു

  BREAKING: അങ്കമാലിയിൽ വാഹനാപകടത്തിൽ നാലു പേർ മരിച്ചു

  ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്.

  accident

  accident

  • News18
  • Last Updated :
  • Share this:
   എറണാകുളം: അങ്കമാലിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.

   ഓട്ടോറിക്ഷ സ്വകാര്യ ബസായ ഏയ്ഞ്ചലുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

   ഓട്ടോ ഡ്രൈവർ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ഔസേഫിന്‍റെ മകൻ ജോസഫ് (58), മാമ്പ്ര കിടങ്ങേൻ മത്തായിയുടെ ഭാര്യ മേരി (65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോർജിന്‍റെ ഭാര്യ മേരി (58), മൂക്കന്നൂർ കൈ പ്രസാദൻ തോമസിന്‍റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്.
   First published: