• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് മുൻ എംഎൽഎ ഉൾപ്പെടെ നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റു

പാലക്കാട് മുൻ എംഎൽഎ ഉൾപ്പെടെ നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റു

രാവിലെ നടക്കാനിറങ്ങിയ സമയത്താണ് കെകെ ദിവാകരന് തെരുവുനായുടെ ആക്രമണത്തിന് ഇരയായത്

  • Share this:
പാലക്കാട്: പാലക്കാട് നഗരത്തിൽ തെരുവുനായ ആക്രമണം. നൂറണി തൊണ്ടികുളത്ത് 4 പേരെയാണ് തെരുവുനായ ആക്രമിച്ചത്. പാലക്കാട് മുൻ എംഎൽഎയും മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ ഉൾപ്പെടെ നാലു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

കെ കെ ദിവാകരന്റെ കൈക്കും, കാലിനും നായ കടിച്ചു. രാവിലെ നടക്കാനിറങ്ങിയ സമയത്താണ് കെകെ ദിവാകരന് തെരുവുനായുടെ ആക്രമണത്തിന് ഇരയായത്. നായയുടെ അക്രമത്തിൽ പരിക്കേറ്റ നാലുപേരും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
Published by:Jayesh Krishnan
First published: