• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക് ഡൗണിനിടെ റസ്റ്റ് ഹൗസിൽ മദ്യപാനവും പണം വെട്ടിപ്പും; നാലുപേർക്ക് സസ്പെൻഷൻ

ലോക്ക് ഡൗണിനിടെ റസ്റ്റ് ഹൗസിൽ മദ്യപാനവും പണം വെട്ടിപ്പും; നാലുപേർക്ക് സസ്പെൻഷൻ

മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ‌ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്യപാനവും ക്യാഷ് ഒക്കുപെൻസി രജിസ്റ്ററുകളിൽ തിരിമറിയും നടത്തിയത് കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ലോക്ക് ഡൗൺ കാലത്ത് മദ്യപിച്ച ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
    മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ‌ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്യപാനവും ക്യാഷ് ഒക്കുപെൻസി രജിസ്റ്ററുകളിൽ തിരിമറിയും നടത്തിയത് കണ്ടെത്തിയത്. അസിസ്റ്റന്റ് എൻജിനിയർ അടക്കം നാലുപേരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

    പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിർദേശാനുസരണമായിരുന്നു റസ്റ്റ് ഹൗസിൽ വിജിലൻസ് പരിശോധന നടത്തിയത്.  ഉദ്യോഗസ്ഥരെത്തുമ്പോൾ റസ്റ്റ് ഹൗസിൽ മദ്യസത്കാരം നടക്കുന്നതായി കണ്ടെത്തി. തുടർന്നായിരുന്നു ഒക്കുപ്പെൻസി,ക്യാഷ് രജിസ്റ്ററുകൾ പരിശോധിച്ചത്.

    You may also like:'കെട്ടിടത്തിനു മുകളിൽ യുവതിയെ ചുംബിച്ചു നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചു; പാർക്കർ അത് ലറ്റ് ഇറാനിൽ അറസ്റ്റിൽ
    [PHOTO]
    'Viral Dance|കൊറോണയെ തോൽപ്പിച്ചു; രോഗം ഭേദമായ മുത്തശ്ശി ആശുപത്രി വിട്ടത് നൃത്തം ചെയ്ത്
    [NEWS]
    "EPF മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കും
    [NEWS]


    രണ്ടിലും ക്രമക്കേട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് റസ്റ്റ് ഹൗസ് കെയർ ടേക്കറേയും കുക്കിനേയും സസ്പെൻഡ് ചെയ്തത്. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതിനാണ് അസിസ്റ്റന്റ് എൻജിനിയറുടേയും ഓവർസിയറുടേയും പേരിലുള്ള നടപടി.   പൊതുരമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകളുടെ നടത്തിപ്പ് സംബന്ധിച്ച് വിശദ പരിശോധന നടത്താൻ വിജിലൻസിനോട് ആവശ്യപ്പെട്ടതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു.
    Published by:Gowthamy GG
    First published: