• HOME
  • »
  • NEWS
  • »
  • kerala
  • »
  • FOUR PEOPLE WERE ELECTROCUTED IN THE STATE WITHIN 24 HOURS

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ വൈദ്യുതാഘാതമേറ്റു മരിച്ചത് നാലു പേര്‍

വെള്ളിയാഴ്ച തിരുവനന്തപുരത്ത് രണ്ടു പേരും ശനിയാഴ്ച പാലക്കാട് രണ്ടു പേരുമാണ് വൈദ്യുതഘാതമേറ്റ് മരിച്ചത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ വൈദ്യുതഘാതമേറ്റ് മരിച്ചത് നാലു പേര്‍. വെള്ളിയാഴ്ച തിരുവനന്തപുരത്ത് രണ്ടു പേരും ശനിയാഴ്ച പാലക്കാട് രണ്ടു പേരുമാണ് വൈദ്യുതഘാതമേറ്റ് മരിച്ചത്. തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റ രണ്ടു വയസ്സുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മയും അമ്മൂമ്മയും ഷോക്കേറ്റ് മരിച്ചത്. പാലക്കാട് വീട്ടില്‍ അഴ കെട്ടുന്നതിനിടെയാണ് ആലത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചത്.

    വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹേമ മോഹന്‍ (60) മകള്‍ നീതു (27) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. ഇവരുടെ വീട്ടില്‍വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്.വീടിന് മുന്നില്‍ ഇരുന്ന കളിക്കുകയായിരുന്ന നീതുവിന്റെ മകള്‍ക്ക് എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നീതുവിനും അമ്മ ഹേമയ്ക്കും കുട്ടിയെ രക്ഷിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

    സമീപത്ത് ഉണ്ടായിരുന്ന പൊലീസ് വാഹനത്തില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ കൈയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്തിട്ടുണ്ട്.

    പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് വീട്ടില്‍ അഴ കെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. അലൂമിനിയം കമ്പി ഉപയോഗിച്ച് അഴകെട്ടുന്നതിനിടെ ഇരുവര്‍ക്കും ഇലക്ട്രിക് വയറില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

    ഷോക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെയും സുഭദ്രയെയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട് പൊളിഞ്ഞ് കിടക്കുന്നതിനാല്‍ താല്ക്കാലിക ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ശനിയാഴ്ച പന്ത്രണ്ടരയോടെ വീട്ടമുറ്റത്ത് അഴകെട്ടുന്നതിനായി സുരേഷ് ശ്രമം നടത്തുമ്പോഴാണ് അപകടമുണ്ടായത്.

    Also Read-ഭാര്യയെയും വീട്ടിലുള്ളവരെയും ഭയപ്പെടുത്താന്‍ സ്‌ഫോടകവസ്തുവുമായി വീട്ടില്‍; സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

    കമ്പിയുടെ ഒരറ്റം മരത്തിലും രണ്ടാമത്തെയറ്റം കഴുക്കോലിലുമാണ് ശ്രമിച്ചത്. കഴുക്കോലില്‍ കമ്പി കെട്ടുന്നതിനിടെ ഫ്യൂസ് വയറില്‍ കുടുങ്ങി ഷോക്കേല്‍ക്കുകയായിരുന്നു. സംഭവസമയം വീട്ടില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്. ഉച്ചയോടെ വീട്ടിലെത്തിയ മകനാണ് മാതാപിതാക്കള്‍ വീട്ടുമുറ്റത്ത് ഷോക്കേറ്റ് കിടക്കുന്നത് കാണുന്നത്.

    മകന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലത്തൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. പതിനഞ്ചുകാരനായ സുജിത് മകനാണ്.

    പഴമ്പാലക്കോട് തട്ടുകട നടത്തിയാണ് സുരേഷ് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. സുരേഷിന്റെയും സുഭദ്രയുടെയും അപ്രതീക്ഷിത മരണത്തില്‍ നാടാകെ ദുഃഖത്തിലാണ്. കുറച്ചു നാളായി വീട് തകര്‍ന്ന് കിടക്കുന്നതിനാല്‍ താലക്കാലിക ഷെഡിലായിരുന്നു താമസം.
    Published by:Jayesh Krishnan
    First published:
    )}