നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഡ്രൈവർ കരിക്ക് കുടിക്കാനിറങ്ങി; കരിക്ക് വിൽപനക്കാരൻ ആംബുലൻസ് ഓടിച്ചു; നാലുപേർക്ക് പരിക്ക്

    ഡ്രൈവർ കരിക്ക് കുടിക്കാനിറങ്ങി; കരിക്ക് വിൽപനക്കാരൻ ആംബുലൻസ് ഓടിച്ചു; നാലുപേർക്ക് പരിക്ക്

    ഡ്രൈവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോൾ ആംബുലൻസ് ഓടിക്കാനുള്ള കരിക്ക് വിൽപനക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.

    അപകടം

    അപകടം

    • Share this:
      കോട്ടയം (Kottayam) കട്ടച്ചിറയില്‍ (Kattachira) കരിക്ക് വില്‍പ്പനക്കാരന്‍ ( tender coconut seller) ഓടിച്ച ആംബുലന്‍സ് (Ambulance) ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട ആംബുലന്‍സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചു. വെള്ളിയാഴ്ച വൈകിട്ടു നാല് മണിയോടെയാണ് അപകടം. പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

      ഡ്രൈവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോൾ ആംബുലൻസ് ഓടിക്കാനുള്ള കരിക്ക് വിൽപനക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാന്‍ ഇറങ്ങിയപ്പോൾ കടയുടെ മുൻപിലായിട്ടാണു പാർക്ക് ചെയ്തിരുന്നത്. ഇതു മാറ്റിയിടുന്നതിനാണ് കരിക്ക് വിൽപനക്കാരൻ സ്വയം വാഹനത്തിനുള്ളിൽ കയറിയത്. എന്നാൽ ഗിയർ മാറ്റിയതിലെ പിഴവു മൂലം ആംബലുൻസ് പിന്നോട്ടുനീങ്ങി അപകടത്തിൽപ്പെടുകയായിരുന്നു.

      ആംബുലൻസ് പിന്നോട്ടുനീങ്ങി രണ്ട് ഓട്ടോറിക്ഷകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഒരു ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാര്‍ക്കും നിര്‍ത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന കുഞ്ഞുമോന്‍ എന്നയാള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കരിക്ക് വിൽപനക്കാരന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

      ഡ്രൈവർ അറിയാതെയാണ് കരിക്ക് വിൽപനക്കാരൻ വാഹനത്തിൽ കയറിയത്. സംഭവശേഷം കരിക്ക് വിൽപനക്കാരനെ അന്വേഷിച്ച് കിടങ്ങൂർ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

      കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

      കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ (Wild Boar) പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൂരാച്ചുണ്ട് ആനക്കുന്നത് റഷീദ് (Rasheed) ആണ് മരിച്ചത്. ഒക്ടോബര്‍ ആറിന് താമരശ്ശേരിയില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് കുടുംബവുമായി സഞ്ചരിക്കുമ്പോഴാണ് റഷീദിന് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ് റഷീദ് മരിച്ചത്.

      കഴിഞ്ഞ ഒക്ടോബര്‍ ആറിന് രാത്രി കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമുഅ മസ്ജിദിന് സമീപത്തായുള്ള ഇറക്കത്തിലായിരുന്നു അപകടം. താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്. പന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡില്‍ നിന്നും മുന്ന് മീറ്റര്‍ താഴ്ചയിലേക് പതിച്ചു. റഷീദിന്റെ മകളും എരപ്പാന്‍തോട് കുരുടിയത്ത് ദില്‍ഷാദിന്റെ ഭാര്യയുമായ റഫ്സിന(21), മകള്‍ ഷെഹ്സാ മെഹ്റിന്‍(2) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. തലക്ക് സാരമായി പരുക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.

      അതേസമയം ഇടിച്ച വാഹനത്തില്‍ കാട്ടുപന്നിയുടെ രോമങ്ങള്‍ കണ്ടെത്തിയില്ലെന്നും പന്നി ഇടിച്ചിട്ടില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ നിലപാട്. പരിക്കേറ്റ അന്ന് മുതല്‍ റഷീദ് ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി റെയ്ഞ്ച് ഓഫീസറുടെ വീട്ടുപടിക്കല്‍ ഈ മാസം 11 മുതല്‍ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് റഷീദ് മരിച്ചത്.
      Published by:Rajesh V
      First published: