നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കാലവർഷം: ദേശീയ ദുരന്ത പ്രതികരണ സേനയുടെ 4 ടീം കേരളത്തിലേക്ക്; ആദ്യ നാലു ജില്ലകളിൽ

    കാലവർഷം: ദേശീയ ദുരന്ത പ്രതികരണ സേനയുടെ 4 ടീം കേരളത്തിലേക്ക്; ആദ്യ നാലു ജില്ലകളിൽ

    NDRF to Kerala | ഈ വർഷം 10 ടീമുകളെ മുന്‍കൂട്ടി നിയോഗിക്കണം എന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ മഴക്കാല കെടുതികളെ നേരിടാൻ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാലു ടീമുകൾ കേരളത്തിലെത്തും. ഈ വർഷം 10 ടീമുകളെ മുന്‍കൂട്ടി നിയോഗിക്കണം എന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മൊത്തം 28 ടീം സന്നദ്ധമായി നില്‍ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് നാലു ടീം കേരളത്തിലേക്ക് എത്തുന്നത്.

      ആദ്യ സംഘമായി 4 ടീം കേരളത്തില്‍ എത്തും എന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ തൃശ്ശൂരില്‍ ഉള്ള ഒരു ടീമിന് പുറമെ ആണ് 4 ടീം എത്തുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേര്‍ ആണ്.
      TRENDING:തിരോന്തരം കിടിലമാണ്, എനിക്കേറ്റവും പ്രിയപ്പെട്ടതാണ്; തിരുവനന്തപുരത്തെ പറ്റി മുൻ കലക്‌ടർ കെ. ഗോപാലകൃഷ്ണൻ [NEWS]Lockdown 5.0 FAQ | അ‍ഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ [NEWS]Unlock 1 | സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറക്കും? കേന്ദ്ര തീരുമാനം ഇങ്ങനെ [NEWS]
      വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ആണ് ആദ്യ സംഘം എത്തുക.
      Published by:Anuraj GR
      First published:
      )}