• HOME
  • »
  • NEWS
  • »
  • kerala
  • »
  • നാല് ട്രാൻസ്ജെൻഡറുകൾ ഇന്ന് ശബരിമല ദർശനം നടത്തും

നാല് ട്രാൻസ്ജെൻഡറുകൾ ഇന്ന് ശബരിമല ദർശനം നടത്തും

  • Share this:
    തിരുവനന്തപുരം: നാല് ട്രാൻസ് ജെൻഡറുകൾ ഇന്ന് ശബരിമലയിൽ ദർശനം നടത്തും. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ഇവർ രാവിലെ എട്ടുമണിയോടെ പമ്പയിലെത്തും. ഹൈക്കോടതി നിരീക്ഷണ സമിതിയുടേയും തന്ത്രി- പന്തളം കൊട്ടാരം- എന്നിവരുടേയും അനുമതിയോടെയാണ് ഇവർ എത്തുന്നത്.

    തിരുവനന്തപുരത്ത് നിന്നും പ്രത്യേക വാഹനത്തിൽ ഇവർ നിലക്കലിൽ എത്തിച്ചു. ശബരിമല ദർശനത്തിനായി എറണാകുളത്ത് കെട്ടുനിറച്ച ഇവരെ ഞായറാഴ്ച പുലർച്ചെ എരുമേലിയിൽ പോലീസ് തടഞ്ഞിരുന്നു. സ്ത്രീകളുടെ രീതിയിൽ വസ്ത്രം ധരിച്ച് എത്തിയതിനാണ് തടഞ്ഞത്.

    ട്രാന്‍സ്‌ജെന്‍ഡറുകളുടെ ശബരിമല ദര്‍ശനത്തിന് അനുമതി

    തുടർന്ന് തിരുവനന്തപുരത്ത് എത്തിയ ഇവർ ഹൈക്കോടതി നിരീക്ഷണ സമിതിയെയും ദേവസ്വം കമ്മീഷണറെയും കണ്ടിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉള്ളവർക്ക് ശബരിമല ദർശനത്തിന് തടസമില്ല എന്ന് തന്ത്രിയും പന്തളം കൊട്ടാരവും അറിയിച്ചിരുന്നു.

    അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
    First published: