നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Drowning: മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയും മുങ്ങിമരിച്ചു

    Drowning: മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയും മുങ്ങിമരിച്ചു

    പ്രവർത്തനം നിർത്തിവെച്ച ചെങ്കൽ ക്വാറിയിലെ ചെറിയ വെള്ളക്കെട്ട് ആണ് രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ എടുത്തത്. കണ്ടാൽ വലിയ വ്യാപ്തി ഒന്നും ഇല്ലെങ്കിലും രണ്ടാൾ താഴ്ച ഉണ്ട് വെള്ളക്കെട്ടിന്.

    മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയും മുങ്ങിമരിച്ചു

    മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയും മുങ്ങിമരിച്ചു

    • Share this:
    മലപ്പുറം (Malappuram) മലപ്പുറം വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിൽ (Brick quarry) വീണ് സഹോദരങ്ങളുടെ മക്കൾ മുങ്ങിമരിച്ചു. മാണിപറമ്പ് ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദി ദേവ് (4) എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ ആയിരുന്നു അപകടം.

    പ്രവർത്തനം നിർത്തിവെച്ച ചെങ്കൽ ക്വാറിയിലെ ചെറിയ വെള്ളക്കെട്ട് ആണ് രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ എടുത്തത്. കണ്ടാൽ വലിയ വ്യാപ്തി ഒന്നും ഇല്ലെങ്കിലും രണ്ടാൾ താഴ്ച ഉണ്ട് വെള്ളക്കെട്ടിന്. ചെങ്കൽ ക്വാറിയുടെ തൊട്ടടുത്ത് തന്നെ ആണ് ഇവരുടെ വീട്.

    പ്രവർത്തനം നിർത്തി വെച്ച ചെങ്കൽ ക്വാറിക്ക് അടുത്ത് മൊബൈൽ ഫോണിൽ പടം എടുക്കാൻ ആണ് കുട്ടികൾ വന്നത്. വെള്ളത്തിൽ വീണ ആദി ദേവിനെ രക്ഷിക്കാൻ അർച്ചന വെള്ളത്തിൽ ഇറങ്ങി എന്നാണ് കരുതുന്നത്. ഏറെ നേരം കഴിഞ്ഞു കുട്ടികളെ കാണാതെ തെരഞ്ഞപ്പോൾ ആണ് വെള്ളക്കെട്ടിന് അടുത്ത് ചെരുപ്പുകൾ കണ്ടത്. കുട്ടികളെ പുറത്ത് എടുത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Also Read- കൊച്ചിയിൽ യുവതിയെ ആക്രമിച്ചത്  'നോ ഹലാൽ' ബോര്‍ഡിന്റെ പേരിലോ? പരാതിയിൽ വഴിത്തിരിവ്

    " വീട്ടുകാർ കുട്ടികളെ കാണാതെ അന്വേഷിച്ച് നടക്കുക ആയിരുന്നു. മടയിൽ വന്ന ഞാൻ ആദ്യം കണ്ടത് വെള്ളക്കെട്ടിന് പുറത്ത് കിടക്കുന്ന ചെരുപ്പുകൾ ആണ്. ഉടൻ വെള്ളത്തിലേക്ക് ചാടി മുങ്ങി നോക്കി..വെള്ളത്തിനടിയിൽ കിടക്കുക ആയിരുന്നു കുട്ടികൾ. ഉടൻ തന്നെ പുറത്ത് എടുത്ത് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ പുറത്ത് എടുക്കുമ്പോൾ തന്നെ കുട്ടികൾക്ക് തുടിപ്പ് ഇല്ലായിരുന്നു. " - കുട്ടികളെ വെള്ളക്കെട്ടിൽ നിന്ന് പുറത്തെടുത്ത പ്രദേശവാസിയായ ഉബൈദ് പറഞ്ഞു.

    Also Read- 'അന്‍വറിന്‍റെ ആക്ഷേപം ചട്ടലംഘനം'; പ്രതിപക്ഷ നേതാവിനെതിരായ ആരോപണം സഭാരേഖകളില്‍ നിന്ന് നീക്കി

    വേനൽ കാലത്ത് ജലക്ഷാമം ഉള്ള പ്രദേശം ആണിത്. കല്ല് വെട്ടിനിടയിൽ വെള്ളം കണ്ടതോടെ അത് ഉപയോഗിക്കാൻ വേണ്ടി കെട്ടി നിർത്തുക ആയിരുന്നു. " ഈ ക്വാറി നിർത്തിയിട്ട് ഇപ്പൊൾ കുറെ ആയി. ഇവിടെ കല്ല് വെട്ടി തുടങ്ങിയപ്പോൾ ആണ് വെള്ളം കണ്ടത്. പൊതുവേ വെള്ളത്തിന് ക്ഷാമം ഉള്ള മേഖല ആയത് കൊണ്ട് അത് കെട്ടി നിർത്തി. ഇവിടെ കല്ല് വെട്ടിന് ഒക്കെ ഈ വെള്ളം ഉപയോഗിച്ചിരുന്നു. അടുത്തുള്ള വീടുകളിലേക്കും വെള്ളം കൊണ്ടു പോയിരുന്നു. " പരിസരവാസിയായ ഫൈസൽ പറഞ്ഞു.

    വണ്ടൂരിൽ താമസിക്കുന്ന അർച്ചന ഇവിടേക്ക് കഴിഞ്ഞ ദിവസം ആണ് വന്നത്. കുരുന്നുകളുടെ മരണം നാടിനെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

    Also Read- Purdah | മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു
    Published by:Rajesh V
    First published:
    )}