• HOME
  • »
  • NEWS
  • »
  • kerala
  • »
  • Child death | ഗേറ്റിൽ കയറി ആടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീണു; നാലു വയസുകാരൻ ഈരാറ്റുപേട്ടയിൽ മരിച്ചു

Child death | ഗേറ്റിൽ കയറി ആടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീണു; നാലു വയസുകാരൻ ഈരാറ്റുപേട്ടയിൽ മരിച്ചു

ഗേറ്റില്‍ കയറി കളിക്കുമ്പോഴാണ് നാലു വയസ്സുകാരനായ കുഞ്ഞിന് അപകടമുണ്ടായത്. തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

  • Share this:
കോട്ടയം: ഈരാറ്റുപേട്ടയില്‍ (Erattupetta) നിന്നാണ് നാടിനെ ആകെ ദുഃഖത്തില്‍ ആക്കിയ സംഭവം അരങ്ങേറിയത്. കളിക്കുന്നതിനിടെയാണ് നാലു വയസ്സുകാരനായ കുഞ്ഞ് അപകടത്തില്‍പ്പെട്ടത് (Child death). ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ദുരന്തം അരങ്ങേറിയത്. വീടിനു മുന്നിലെ ഗേറ്റില്‍ കയറിനിന്ന് ആടി കളിക്കുകയായിരുന്നു നാലു വയസ്സുകാരനായ അഹ്‌സന്‍ അലി. ഇതിനിടെ ഗേറ്റ് തകര്‍ന്നു വീണതാണ് അപകടത്തില്‍ കലാശിച്ചത്.കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ്  അപകടത്തില്‍ പെട്ടത്.

ഗേറ്റില്‍ കയറി കളിക്കുമ്പോഴാണ് നാലു വയസ്സുകാരനായ കുഞ്ഞിന് അപകടമുണ്ടായത്. തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് നേരിട്ടെത്തി കേസ് അന്വേഷണം ആരംഭിച്ചു. തലയ്‌ക്കേറ്റ പരുക്കാണ് മരണത്തിന് കാരണമായത് എന്നതാണ് പോലീസ് നല്‍കുന്ന സൂചന.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലൂടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമമായ വ്യക്തത വരുമെന്നും ഈരാറ്റുപേട്ട പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കോട്ടയം തിരുനക്കര പുത്തന്‍പള്ളി മുന്‍ ഇമാമിന്റെ ചെറുമകന്‍ ആണ് അപകടത്തില്‍ മരിച്ചത്.പുത്തന്‍പള്ളി മുന്‍ ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ ആണ് അഹ്സന്‍ അലി. നിലവില്‍ ഈരാറ്റുപേട്ട നൈനാര്‍പള്ളി ഇമാമാണ് നദീര്‍ മൗലവി. സംഭവം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയില്‍ ഏറ്റ പരിക്കിന്റെ ആഴമാണ് മരണത്തിലേക്ക് നയിച്ചത്.

സംഭവത്തില്‍ പോലീസ് പരിശോധന നടത്തി വരികയാണ്. അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോ എന്ന കാര്യം അടക്കം പോലീസ് പരിശോധിക്കും. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ വിശദമായ പരിശോധന സ്വാഭാവികമാണ് എന്ന് ഈരാറ്റുപേട്ട പോലീസ് പറയുന്നു.

ഗേറ്റിന് ബലം ഇല്ലാതിരുന്നത് ആണ് അപകടം ഉണ്ടാകാന്‍ പ്രധാന കാരണം എന്ന് പോലീസ് വിലയിരുത്തുന്നു. കഴിഞ്ഞ ദിവസമാണ് ഗള്‍ഫില്‍ താമസിച്ചിരുന്ന കുടുംബം നാട്ടില്‍ എത്തിയതെന്ന ബന്ധുക്കള്‍ വ്യക്തമാക്കി. അവിടെ ദാരുണമായ ഉണ്ടായ അപകടം ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായ ശേഷം സംസ്‌കാരം നടപടി സംബന്ധിച്ച് വ്യക്തത വരുമെന്നും ബന്ധുക്കള്‍ പറഞ്ഞു. അതിനിടെ പാലായില്‍ മറ്റൊരു സംഭവത്തില്‍ മധ്യവയസ്‌കനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പാലാ ഇടപ്പാടിയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി.

ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വീടിനടുത്ത് കിണറ്റിലാണ് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടത്. ഇടപ്പാടി മുല്ലശ്ശേരി വയസ്സുള്ള ഗിരീഷ് കുമാര്‍ (49) ആണ് മരിച്ചത്.ഇയാളെ 27 ആം തീയതി മുതല്‍ കാണാതാവുകയായിരുന്നു.

Also Read- Cat Bite | പൂച്ചയുടെ കടിയേറ്റ രണ്ട് സ്ത്രീകൾ മരിച്ചു; മരണകാരണം പേവിഷബാധയെന്ന് ഡോക്ടർമാർ

വീട് വാടകയ്ക്ക് എടുക്കാനായി എത്തിയവര്‍ വീടും പരിസരവും നിരീക്ഷിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫയര്‍ഫോഴ്‌സ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തു. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. മരണത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് പാലാ പോലീസ് അറിയിച്ചു.
Published by:Jayashankar AV
First published: