ഇടുക്കി: അച്ഛനും,അമ്മക്കുമൊപ്പം റോഡരികിലൂടെ നടന്നു പോകുന്നതിനിടയിൽ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ച് 4 വയസുകാരന് ദാരുണാന്ത്യം. കൊല്ലം പട്ടടയിൽ പുത്തൻപുരയിൽ കിഷോർ-ആശദമ്പതികളുടെ മകൻ അർണവ് (കണ്ണൻ) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി രാത്രി 8.45 ഓടെയായിരുന്നു അപകടം.
അമിത വേഗതയിൽ എത്തിയ ഓട്ടോ നിയന്ത്രണം വിട്ട് അർണവിനെ ഇടിച്ച ശേഷം മറിയുകയും ചെയ്തു. റോഡിലേക്ക് തെറിച്ചുവീണ കിഷോർ, ഭാര്യ ആശ, ഇവരുടെ കൈയിലുണ്ടായിരുന്ന ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കും പരിക്കേറ്റു. ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ രാജേഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.