നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ബൈക്കില്‍ KSRTC ബസിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കളുടെ കണ്‍മുന്നില്‍

  Accident | ബൈക്കില്‍ KSRTC ബസിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കളുടെ കണ്‍മുന്നില്‍

  പത്തു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്.

  • Share this:
   തിരുവനന്തപുരം: ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നാലു വയസുകരാന് ദാരുണാന്ത്യം. മാതപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. പാളയത്ത് വെച്ചായിരന്നു അപകടം ഉണ്ടായത്. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും സജിതിയുടെയും ഏകമകന്‍ ശ്രീഹരിയാണ് മരിച്ചത്.

   പത്തു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നു കുടുംബം. ബേക്കറി റോഡിലൂടെ തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്.

   ബൈക്കിന് മുന്നില്‍ ഇരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. അപകടം കണ്ട് അമ്മ സജിത കുഴഞ്ഞുവീണു.

   Tiger at Wayanad | നാടിനെ വിറപ്പിച്ച കടുവയെ കണ്ടെത്തി; ഉടൻ തന്നെ പിടികൂടുമെന്ന് ഡിഎഫ്ഒ

   കുറുക്കന്‍മൂലയില്‍ മൂന്ന് ആഴ്ചയിൽ ഏറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ (Tiger) കണ്ടെത്തിയതായി വനംവകുപ്പ് (Forest Department) അധികൃതർ. ബേഗൂർ വന മേഖലയിൽ (Begur Forest) കടുവ ഒളിഞ്ഞിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞതായാണ് വയനാട് ഡിഎഫ്ഒ (Wayanad DFO) വ്യക്തമാക്കിയത്. സ്ഥലം തിരിച്ചറിഞ്ഞതോടെ കടുവയെ ഉടൻ തന്നെ പിടികൂടാനാകുമെന്നും ഡിഎഫ്ഒ പറഞ്ഞു.

   ബേഗൂർ വന മേഖലയിൽ നടത്തിയ തിരച്ചിലിന് ശേഷമാണ് കടുവ ഇരിക്കുന്ന സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞത്. രാവിലെ കാൽപ്പാടുകൾ കണ്ടതിന് ശേഷം കടുവ ഈ വനമേഖലയിലേക്ക് കയറിയിട്ടുണ്ടാകും എന്ന വിലയിരുത്തലിൽ എല്ലാ സംഘങ്ങളും ഈ മേഖല തന്നെ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുകയായിരുന്നു.

   ഈ തിരച്ചിലിനൊടുവിലാണ് വളരെ അടുത്ത് നിന്ന് കടുവയെ കണ്ടു എന്നും പല സ്ഥലങ്ങളിൽ നിന്നും തലനാരിഴയ്ക്കാണ് കടുവയിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥർ അറിയിച്ചത്. മയക്കുവെടി വെക്കാൻ സാധിച്ചില്ലെന്നും ഡിഎഫ്ഒ പറയുന്നു. കടുവയുടെ ഇടം മനസിലായ വനംവകുപ്പ് നാളെയും ഇതേ സ്ഥലത്ത് തന്നെ തന്നെ തിരച്ചിൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published: