• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് നാലുവയസ്സുകാരനെ തെരുവുനായകൾ കടിച്ചുകീറി; ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍

മലപ്പുറത്ത് നാലുവയസ്സുകാരനെ തെരുവുനായകൾ കടിച്ചുകീറി; ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍

ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. തലയുടെ ഒരുഭാഗം കടിച്ചുപറിച്ച നിലയിലാണ്.

  • Share this:
മലപ്പുറം: താനൂരിൽ നാലുവയസുകാരനെതിരെ തെരുവു നായകളുടെ ആക്രമണം. വട്ടത്താണി കമ്പനിപ്പടി കുന്നത്തു പറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് കടിയേറ്റത്. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തുവെച്ചാണ് കുട്ടിയ്ക്ക് കടിയേറ്റത്.

ശരീരത്തിൽ നാല്‍പ്പതോളം മുറിവുകളുണ്ട്. തലയുടെ ഒരുഭാഗം കടിച്ചുപറിച്ച നിലയിലാണ്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം.കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവും സഹോദരനും ഓടിയെത്തുകയും രക്ഷിക്കുകയുമായിരുന്നു.

Also Read-അമ്മയ്ക്കൊപ്പം ബസ്സ് കാത്തു നിന്ന വിദ്യാർത്ഥിയെ പേപ്പട്ടി കടിച്ചു; നാട്ടുകാർ നായയെ തല്ലിക്കൊന്നു

സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published: