സഹപാഠിയുടെ പേനകൊണ്ട് പരിക്കേറ്റ നാലരവയസ്സുകാരന്റെ കാഴ്ച ശക്തി തകരാറിൽ; ടീച്ചർക്ക് സസ്പെന്‍ഷൻ

രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് കുഞ്ഞിന് പരിക്കേറ്റ കാര്യം സ്കൂൾ അധികൃതർ വിളിച്ചറിയിച്ചതെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു. ടീച്ചറെ സസ്‌പെൻഡ് ചെയ്തു

News18 Malayalam | news18-malayalam
Updated: December 11, 2019, 12:05 PM IST
സഹപാഠിയുടെ പേനകൊണ്ട് പരിക്കേറ്റ നാലരവയസ്സുകാരന്റെ കാഴ്ച ശക്തി തകരാറിൽ; ടീച്ചർക്ക് സസ്പെന്‍ഷൻ
ചികിത്സയിൽ കഴിയുന്ന കുട്ടി
  • Share this:
കോഴിക്കോട്: സഹപാഠിയുടെ പേനകൊണ്ട് പരിക്കേറ്റ നാലരവയസ്സുകാരന് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കാഴ്ച്ച ശക്തി തിരിച്ചുകിട്ടുന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.

തിങ്കാളാഴ്ച്ച ഉച്ചയ്ക്കാണ് താമരശ്ശേരി മണല്‍വയല്‍ എ.കെ.ടി.എം. സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയ്ക്ക് കണ്ണിന് പരിക്കേറ്റത്. രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് കുഞ്ഞിന് പരിക്കേറ്റ കാര്യം സ്കൂൾ അധികൃതർ വിളിച്ചറിയിച്ചതെന്ന് നാലരവയസ്സുകാരന്റെ ഉമ്മ ലൈല പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ തങ്ങളുടെ കൂടെ വരാനോ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നും ലൈല ആരോപിച്ചു.

സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിലെ അധ്യാപികയായ ബിജിയെ സസ്‌പെന്‍ഡ് ചെയ്തു.  മണല്‍വയല്‍ എ.കെ.ടി.എം. സ്‌കൂളിലെത്തിയ കുഞ്ഞിന്റെ ഉമ്മ ലൈല മൂന്നുമണിയോടെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കണ്ണിന് ഗുരുതര പരിക്കേറ്റതിനാല്‍ കോംട്രസ്റ്റ് ആശുപത്രിയിലേക്ക് അപ്പോള്‍ തന്നെ മാറ്റുകയായിരുന്നു. ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

കുഞ്ഞിന് കണ്ണിന് പരിക്കേറ്റ കാര്യം വൈകിയാണ് അറിഞ്ഞതെന്നാണ് സ്കൂൾ അധികൃതരുടെ പ്രതികരണം. നാലുവയസ്സുകാരന്റെ ക്ലാസ് ടീച്ചര്‍ മാത്രമാണ് അറിഞ്ഞതെന്നും അവര്‍ യഥാസമയം രക്ഷിതാക്കളെ അറിയിച്ചെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുത്തു.

 
First published: December 11, 2019, 11:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading