• HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ഛനും സഹോദരിമാർക്കും ഒപ്പം കാറിൽ പൊകുമ്പോൾ അപകടം; നാല് വയസുകാരിക്ക് ദാരുണാന്ത്യം

അച്ഛനും സഹോദരിമാർക്കും ഒപ്പം കാറിൽ പൊകുമ്പോൾ അപകടം; നാല് വയസുകാരിക്ക് ദാരുണാന്ത്യം

അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.

  • Last Updated :
  • Share this:
    വയനാട്: കോഴിക്കോട്-കൊല്ലഗൽ ദേശീയരാതയിൽ വാഹനാപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്.

    അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്ത് വെച്ചാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്.

    വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയുന്നതിനിടെ എതിര്‍ദിശയിലെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൽകെജി വിദ്യാർത്ഥിനിയാണ് മരിച്ച ഐറിൻ. സജിയും മൂന്നു പെൺമക്കളും പരുക്കുകളോടെ രക്ഷപ്പെട്ടു.
    Published by:Jayesh Krishnan
    First published: