• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | മിക്‌സ്ചര്‍ കഴിക്കുന്നതിനിടയില്‍ കടല തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരി മരിച്ചു

Death | മിക്‌സ്ചര്‍ കഴിക്കുന്നതിനിടയില്‍ കടല തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും വഴിമധ്യേയാണ് കുട്ടി മരിച്ചു

  • Share this:
    കോഴിക്കോട്: മിക്‌സ്ചര്‍ കഴിക്കുന്നതിനിടയില്‍ കടല തൊണ്ടിയില്‍ കുടുങ്ങി നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം(Death). ഉള്ളിയേരി നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടില്‍ പ്രവീണിന്റെയും ശരണ്യയുടെയും ഏകമകള്‍ തന്‍വിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് തൊണ്ടയില്‍ കുടുങ്ങിയത്.

    അസ്വസ്ഥതപ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കന്നൂര് ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലെ നഴ്‌സറിക്ലാസ് വിദ്യാര്‍ഥിനിയാണ്.

    Also Read-സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് മരിച്ച മങ്കടയിലെ കുഞ്ഞിന്റെ ചികിത്സക്ക് സമാഹരിച്ച പണം സർക്കാരിന് കൈമാറി

    Suicide | കുടുംബത്തർക്കം; വീടുവിട്ടിറങ്ങിയ അച്ഛനും മകളും ഡാമിൽ ചാടി ആത്മഹത്യ ചെയ്തു

    ഇടുക്കി: അടിമാലിയില്‍ കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ അച്ഛനും മകളെയും അണക്കെട്ടില്‍ ചാടി ആത്മഹത്യ (Suicide) ചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി കുരവികൂട്ടില്‍ ബനീഷ് (45), മകള്‍ പാര്‍വ്വതി(16) എന്നിവരാണ് കല്ലാര്‍കുട്ടി അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

    ഇവര്‍ യാത്ര ചെയ്തിരുന്ന ബൈക്ക്, ബാഗ്, പേഴ്‌സും എന്നിവ ഡാമിന് അടുത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിമാടി പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബിനീഷും മകളും വീടുവിട്ടിറങ്ങിയത് ഇവരെ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    Also Read-Accident | ബസ് സ്‌കൂട്ടറിലിടിച്ചു; വിദ്യാർഥിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി; പിതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു

    അടിമാലിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ  സേനയും സ്‌കൂബ ടീമും ഡാമില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. അടിമാലി എസ്‌ഐ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: