• HOME
 • »
 • NEWS
 • »
 • kerala
 • »
 • Deported from Yemen | മതപഠനത്തിന് യെമനിലേക്ക് പോയ 14 മലയാളികളെ തിരികെ എത്തിച്ചു

Deported from Yemen | മതപഠനത്തിന് യെമനിലേക്ക് പോയ 14 മലയാളികളെ തിരികെ എത്തിച്ചു

സുരക്ഷാകാരണം മുന്‍നിര്‍ത്തി ഇന്ത്യൻ പൗരൻമാർ യെമനിലേക്ക് പോകരുതെന്ന കേന്ദ്രസർക്കാർ നിർദേശം നിലനിൽക്കേയാണ് കുട്ടികളടക്കമുള്ള 14 അംഗ മലയാളി സംഘം മതപഠനത്തിനായി യെമനിലേക്ക് യാത്ര തിരിച്ചത്

 • Share this:
  മതപഠനത്തിനായി യെമനിലേക്ക് (Yemen) പോയ  മലയാളി സംഘത്തെ തിരികെ നാട്ടിലെത്തിച്ചു (Deported). സ്ത്രീകളും കുട്ടികളും അടക്കമുള്ള 14 അംഗ സംഘത്തെയാണ് തിരികെ എത്തിച്ചത്. കാസര്‍കോട് വിദ്യാനഗർ സ്വദേശി അബ്ദുൽ ഹാഷിം,മൂന്ന് കുട്ടികൾ, കോഴിക്കോട് സ്വദേശിനിയായ ഭാര്യ, ഇവരുടെ ബന്ധുക്കള്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നിലവില്‍ രഹസ്യന്വേഷണ വിഭാഗത്തിന്‍റെ ചികിത്സയിലാണ് ഇവര്‍.

  സുരക്ഷാകാരണം മുന്‍നിര്‍ത്തി ഇന്ത്യൻ പൗരൻമാർ യെമനിലേക്ക് പോകരുതെന്ന കേന്ദ്രസർക്കാർ നിർദേശം നിലനിൽക്കേയാണ് കുട്ടികളടക്കമുള്ള 14 അംഗ മലയാളി സംഘം മതപഠനത്തിനായി യെമനിലേക്ക് യാത്ര തിരിച്ചത്.  അബ്ദുൽ ഹാഷിമും കുടുംബവും ഇവരുടെ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള 12 പേർ, മറ്റ് രണ്ടുപേർ ഇവരാണ് യെമൻ ലക്ഷ്യമാക്കി പോയത്. ചെലവ് കുറവാണെന്നും യഥാർഥ മതപഠനം യെമനിൽ സാധ്യമാകും എന്നും ഇവർ പറഞ്ഞതായി പൊലീസ് അറിയിച്ചു.

  ആഭ്യന്തര കലാപവും വൈദേശിക ഇടപെടലുകളും കൊണ്ട് കലുഷിതമായ യെമനിലേക്ക് പോകാൻ വേണ്ട അനുമതി കേന്ദ്രസർക്കാരിൽനിന്ന് ഇവർ വാങ്ങിയിരുന്നില്ല. വിമാനമാർഗം ഒമാനിലെ സലാലയിൽ എത്തുകയും അവിടെനിന്ന് റോഡ് മാർഗം യെമൻ അതിർത്തി കടക്കാനാണ് സംഘം പദ്ധതിയിട്ടത്. എന്നാൽ യെമൻ ചെക്പോസ്റ്റിൽ വച്ച് സേന ഇവരെ തടഞ്ഞു തിരിച്ചയച്ചതാണെന്നാണ് വിവരം.

  മസ്‌ക്കറ്റ് വഴി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇവരെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾ ചോദ്യംചെയ്തു. തീവ്ര മതനിലപാടുകളാണോ അതോ മതപഠനമാണോ ഇത്തരമൊരു യാത്രയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. കാസർകോട് ജില്ലയിലെ തന്നെ തൃക്കരിപ്പൂർ, പടന്ന മേഖലകളിൽനിന്ന്  നേരത്തെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പോയവരുള്ള ചരിത്രമുള്ളതിനാൽ അതീവ ഗൗരവത്തോടെയാണ് വിവിധ ഏജൻസികൾ ഇവരുടെ യാത്രയില്‍ അന്വേഷണം നടത്തുന്നത്.

  ഹിന്ദു യുവതിയുടെ വിവാഹത്തിന് സദ്യയൊരുക്കി മഹല്ല് കമ്മിറ്റി; മതം വേർതിരിക്കാത്ത ലോകം


  കോഴിക്കോട്: ചെരണ്ടത്തൂരിലെ ഒറ്റപ്പിലാക്കുൽ ഗോപാലന്‍റെ മകളുടെ വിവാഹത്തിന് (Wedding) സദ്യയൊരുക്കിയത് പ്രദേശത്തെ മഹല്ല് കമ്മിറ്റി (Mahal committee). പള്ളിയുടെ സമീപത്ത് താമസിക്കുന്ന ഗോപാലനും മഹല്ല് കമ്മിറ്റിയുമായുള്ള ബന്ധം അത്രയ്ക്ക് സുദൃഡമാണ്. ഏറ്റവും ഉചിതമായ സമയത്തെ സഹായം കൂലിപ്പണിക്കാരനായ ഗോപാലൻ നെഞ്ചോട് ചേർക്കുകയാണ്.

  വാങ്ക് വിളി കേൾക്കുമ്പോൾ ഗോപാലേട്ടൻ റോഡിയോയുടെ ശബ്ദം കുറച്ച് വെക്കും. മതപ്രഭാഷണത്തിന് ആദ്യത്തെ ചെറിയ തുക അദ്ദേഹത്തിന്‍റേതാവും. അച്ഛന്‍റെ കാലം മുതലുള്ളതാണ് ചെരണ്ടത്തൂരിലെ ഒറ്റപ്പിലാക്കൂൽ ഗോപാലന്‍റെ വീടും നുസ്രുത്തുൽ ഇസ്ലാം മഹല്ല് കമ്മറ്റിയും തമ്മിലുള്ള ബന്ധം. ഗോപാലന് ഒരാവശ്യം വന്നപ്പോൾ തിരിച്ച് ഹൃദയം തുറന്ന് സഹായിക്കുകയാണ് മഹല്ല് കമ്മറ്റി .ഗോപാലന്‍റെയും ശാന്തയുടെയും മകൾ രമ്യയുടെ വിവാഹത്തിന് മഹല്ല് കമ്മറ്റി വകയാണ് സദ്യയൊരുക്കിയത്. മതത്തിനപ്പുറമുള്ള സൗഹൃദത്തിന്‍റെ വേരുകൾ പടർന്ന ചെരണ്ടത്തൂരിലെ കല്യാണവിശേഷം നാടാകെ പരക്കുകയാണ്.

  പലവിധ പ്രയാസങ്ങളാൽ ഗോപാലനും ശാന്തയ്ക്കും കൃത്യമായി പലപ്പോഴും തൊഴിലിന് പോകാൻ കഴിഞ്ഞിരുന്നില്ല. വിവാഹ ചിലവിന്‍റെ ഒരു പങ്ക് മഹല്ല് കമ്മറ്റിയെടുക്കാമെന്ന് പറഞ്ഞപ്പോൾ ഗോപാലന് ആകാശം മുട്ടെ സന്തോഷം.

  പള്ളിയുടെ സമീപത്ത് തന്നെയാണ് ഗോപാലന്‍റെ വീട്. ജുമാ നമസ്ക്കാരത്തിന് ശേഷം മഹല്ല് കമ്മറ്റി പ്രതിനിധികൾ വീട്ടിലേക്ക് സദ്യവട്ടത്തിനുള്ള തിരക്കിൽ പങ്കു ചേർന്നു. പന്തലിൽ ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ സ്നേഹം തുളുമ്പുന്ന ഭാഷയിൽ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഗോപാലേട്ടന്‍റെ സന്തോഷം അവർ നേരിട്ടറിഞ്ഞു. മഹല്ല് കമ്മറ്റി മാതൃകയായപ്പോൾ പ്രദേശത്തെ ചെറുപ്പക്കാരുടെ വാട്സ് അപ്പ് കൂട്ടായ്മ വാടക സാധനങ്ങളുടെ ചിലവും ഏറ്റെടുത്തിരുന്നു. ഈ തുകയും മഹല്ല് കമ്മറ്റി മുഖേനയാണ് കുടുംബത്തിന് കൈമാറിയത്.
  Published by:Arun krishna
  First published: