• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രകടനം: 14 പേർ അറസ്റ്റിൽ

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രകടനം: 14 പേർ അറസ്റ്റിൽ

അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനമേഖലയിൽ തണ്ടർ ബോൾട്ട് നടത്തിയ വെടിവയ്പ്പിൽ ഇന്ന് രാവിലെ തമിഴ്‌നാട് സ്വദേശി മണിവാസകം കൂടി കൊല്ലപ്പെട്ടത്തോടെയാണ് മരിച്ച മാവോയിസ്റ്റുകളുടെ എണ്ണം നാലായത്

  • Share this:
    കോഴിക്കോട്: പാലക്കാട് നാലു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരെ അറസ്റ്റു ചെയ്തു. പതിനാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് പ്രതിഷേധിച്ചവരെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. പൊലീസ് അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് അറസ്റ്റ്.

    Also Read- അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുടെ ചിത്രങ്ങൾ പുറത്ത്

    അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനമേഖലയിൽ തണ്ടർ ബോൾട്ട് നടത്തിയ വെടിവയ്പ്പിൽ ഇന്ന് രാവിലെ തമിഴ്‌നാട് സ്വദേശി മണിവാസകം കൂടി കൊല്ലപ്പെട്ടത്തോടെയാണ് മരിച്ച മാവോയിസ്റ്റുകളുടെ എണ്ണം നാലായത്. മൂന്നു മാവോയിസ്‌റ്റുകൾ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

    Also Read-  ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു; മരിച്ചത് തമിഴ്‌നാട് സ്വദേശി മണിവാസകം

    കര്‍ണാടക സ്വദേശി സുരേഷ്, തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തി എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. മറ്റു രണ്ടു പേർക്ക് വെടിയേറ്റെന്നും ഇവർ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇവർക്കു വേണ്ടി ഇന്ന് തെരച്ചിൽ നടത്തിയതിനു പിന്നലെയാണ് വീണ്ടും വെടിവയ്പ്പുണ്ടായതും മണിവാസകം കൊല്ലപ്പെട്ടതുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

    First published: