നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Accident | സ്കൂട്ടറിൽ ലോറിയിടിച്ച് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് KPCC സെക്രട്ടറി സത്യൻ കടിയങ്ങാടിന്‍റെ മകൾ

    Accident | സ്കൂട്ടറിൽ ലോറിയിടിച്ച് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് KPCC സെക്രട്ടറി സത്യൻ കടിയങ്ങാടിന്‍റെ മകൾ

    പിന്നാലെ വന്ന ലോറി എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അഹല്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്

    Ahalya_accident

    Ahalya_accident

    • Share this:
    കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. കെ പി സി സി സെക്രട്ടറി സത്യൻ കങ്ങിയാടിന്‍റെ മകൾ അഹല്യ കൃഷ്ണ(15)യാണ് മരിച്ചത്. പേരാമ്പ്ര സെന്‍റ് ഫ്രാൻസിസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അഹല്യ.

    ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പിന്നാലെ വന്ന ലോറി എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അഹല്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.

    കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ഇന്ദിരാഗന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കങ്ങളിലായിരുന്നു.
    ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

    റിസ്വാൻ ഷോക്കേറ്റ് പിടഞ്ഞപ്പോൾ മറ്റൊന്നു നോക്കാതെ രക്ഷിക്കാൻ ശ്രമിച്ചു; മരണത്തിൽ കൂട്ടായി അർജുനും

    കൊല്ലം: ഉറ്റ സുഹൃത്തുക്കളായിരുന്ന റിസ്വാന്‍റെയും അർജുന്‍റെയും ആകസ്മിക മരണത്തിന്‍റെ ഞെട്ടലിലാണ് കൊല്ലം ടികെഎം കോളേജ്. നാലാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായിരുന്ന അർജുനും റിസ്വാനും കഴിഞ്ഞ ദിവസം വൈകിട്ട് നെടുമൺകാവ് വാക്കനാട് കൽച്ചിറയിൽ വെച്ച് ഷോക്കേറ്റ് മരിക്കുകയായിരുന്നു. കൽച്ചിറ പള്ളിക്ക് സമീപമുള്ള ആറ്റിലാണ് അഞ്ചംഗ സംഘം ശനിയാഴ്ച വൈകിട്ടോടെ എത്തിയത്. ഇവർ വരുമ്പോൾ പ്രദേശത്ത് ചെറിയ തോതിൽ മഴ ഉണ്ടായിരുന്നു. കൽച്ചിറ പള്ളിക്ക് പിൻവശത്തെ പടവുകൾ വഴി ആറ്റിലേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു ഇവർ. എന്നാൽ ആറ്റിൽ ജലനിരപ്പ് കൂടുതലാണെന്നും അടിയൊഴുക്ക് ശക്തമാണെന്നും പ്രദേശവാസികൾ അറിയിച്ചതോടെ യുവാക്കൾ തിരികെ കയറി. ഇതിനിടെ ഏറ്റവും പിന്നിലായിരുന്ന റിസ്വാൻ പടവിൽനിന്ന് കാൽവഴുതിയപ്പോൾ അറിയാതെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിക്കുകയായിരുന്നു.

    Also Read- കോഴിക്കോട് പാലാഴിയിൽ 58കാരൻ ഓടയിൽ വീണുമരിച്ചു; ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണുമരിക്കുന്ന രണ്ടാമത്തെയാൾ

    ഇത് കണ്ട് തൊട്ടടുത്തുണ്ടായിരുന്ന അർജുൻ, ഒരു കമ്പെടുത്ത് റിസ്വാനെ അടിച്ച് കമ്പിയിൽനിന്ന് വേർപെടുത്താൻ ശ്രമിച്ചു. എന്നാൽ രക്ഷയുണ്ടായിരുന്നില്ല. റിസ്വാൻ പിടയുന്നത് കണ്ട, അർജുൻ, മറ്റൊന്നും നോക്കാതെ, ശരീരത്ത് പിടിച്ചുവലിച്ചു. ഇതോടെ ഇരുവരും ഷോക്കേറ്റ് പിടിയാൻ തുടങ്ങി. അധികം വൈകാതെ ഇരുവരും മരണത്തിന് കീഴടങ്ങി. ഇതു കണ്ടു നിൽക്കാനെ ബാക്കിയുള്ളവർക്ക് സാധിച്ചുള്ളു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ, കെഎസ്ഇബി ഓഫീസിൽ വിളിച്ചു പറഞ്ഞു വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് അർജുന്‍റെയും റിസ്വാന്‍റെ മൃതശരീരം സ്ഥലത്ത് നിന്ന് മാറ്റാൻ സാധിച്ചത്. ഇവരുടെ മൃതദേഹം പിന്നീട് പാരിപ്പള്ളിയിലെ കൊല്ലം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

    കൊല്ലം കരിക്കോട് ടി കെ എം എഞ്ചിനിയറിങ് കോളേജിലെ നാലാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ്​ വിദ്യാര്‍ഥികളായിരുന്നു അർജുനും റിസ്വാനും. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയാണ് റിസ്വാന്‍. കബീര്‍-റംല ദമ്പതികളുടെ മകന്‍. 21 വയസ്സാണ് പ്രായം. കാസര്‍കോട്​ ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി സ്വദേശിയാണ് അർജുൻ. കൂട്ടിക്കനി ആരവത്തില്‍ റിട്ട. അധ്യാപകന്‍ പി. മണികണ്ഠന്‍റെയും പി വി സുധയുടെയും മകനാണ്. ഇരുവരും പഠിക്കാൻ മിടുക്കരായിരുന്നുവെന്നാണ് കോളേജിലെ അധ്യാപകരും സഹപാഠികളും പറയുന്നത്. കോളേജിൽ ആഴത്തിലുള്ള സൌഹൃദം കാത്തുസൂക്ഷിച്ചിരുന്നവരാണ് അർജുനും റിസ്വാനും ഉൾപ്പെട്ട അഞ്ചംഗ സംഘം. അർജുന്‍റെയും റിസ്വാന്‍റെയും മരണം സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ തളർത്തിക്കളഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം, ബന്ധുക്കൾക്ക് കൈമാറും. റിസ്വാന്‍റെയും അർജുന്‍റെയും ബന്ധുക്കൾ സംഭവം അറിഞ്ഞ് കൊല്ലത്ത് എത്തിയിട്ടുണ്ട്.
    Published by:Anuraj GR
    First published:
    )}