നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങി; 14 കാരന്‍ ഇരട്ടസഹോദരിയുടെ കണ്‍മുന്നില്‍ മുങ്ങി മരിച്ചു

  ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങി; 14 കാരന്‍ ഇരട്ടസഹോദരിയുടെ കണ്‍മുന്നില്‍ മുങ്ങി മരിച്ചു

  ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫോട്ടോ എടുക്കാന്‍ കുട്ടികളെ കൂട്ടിക്കൊണ്ടു വന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  drown

  drown

  • Last Updated :
  • Share this:
   കൊല്ലം: ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുണ്ടുമണ്‍ ആറ്റിലായിരുന്നു സംഭവം നടന്നത്. ഇരട്ട സഹോദരിയുടെ മുന്നില്‍ വച്ചാണ് അപകടം നടന്നത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

   കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണ് പതിനാല് വയസുകാരനായ അരുണ്‍. അരുണ്‍ സഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്‍, തഴുത്തല സ്വദേശിയായ സിബിന്‍ എന്നിവരാണ് കുണ്ടുമണ്‍ ആറ്റില്‍ ഫോട്ടിഷൂട്ടിന് എത്തിയത്.

   Also Read ഇനി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്: കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പദ്ധതി തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം

   അരുണ്‍ കണ്ണനൊടൊപ്പം ഫോട്ടോ എടുക്കാന്‍ ആറ്റിലേക്ക് ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടി എത്തിയ സമീപവാസികള്‍ കണ്ണനെ രക്ഷപ്പെടുത്തിയെങ്കിലും അരുണിനെ കണ്ടെത്താനായില്ല.

   ഫോട്ടോ എടുക്കാന്‍ കുട്ടികളെ കൂട്ടിക്കൊണ്ടു വന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും സ്കൂൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അരുണിന്റെ മൃതദേഹം കണ്ടെടുത്തത്. മരിച്ച അരുണും അലീനയും ഇരട്ടകളായിരുന്നു. അരുണ്‍ മുങ്ങി പോകുന്നതു കണ്ട് ബോധരഹിതയായ സഹോദരിയെയും നാട്ടുകാര്‍ രക്ഷപെടുത്തിയ കണ്ണനേയും മീയണ്ണുരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
   Published by:user_49
   First published: