• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുട്ടിയുടെ ശരീരത്തിൽ കടിയേറ്റതിന്റെ പാടുകളില്ല; പാമ്പിന് വിഷമില്ലെന്ന് പരിശോധനയിൽ വ്യക്തമായി

കുട്ടിയുടെ ശരീരത്തിൽ കടിയേറ്റതിന്റെ പാടുകളില്ല; പാമ്പിന് വിഷമില്ലെന്ന് പരിശോധനയിൽ വ്യക്തമായി

നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിലാണ് പാമ്പ് ചുറ്റിയത്

  • Last Updated :
  • Share this:
പാലക്കാട്: ക്ലാസ് മുറിയിൽവെച്ച് ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങിയ പാലക്കാട് മങ്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നാലാം ക്ലാസ്  വിദ്യാർത്ഥിനിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കുട്ടിയുടെ ശരീരത്തിൽ കാലിൽ പാമ്പ് കടിയേറ്റതിൻ്റെ പാടുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാമ്പിന് വിഷമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്നാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്.

Also Read- ക്ലാസ് മുറിയിൽ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി; കുട്ടി ആശുപത്രിയിൽ

രാവിലെ സ്ക്കൂളിലെത്തിയ നാലാംക്ലാസ് വിദ്യാർത്ഥിനി വാതിൽ തുറന്ന് ക്ലാസിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് സംഭവം. വാതിൽ തുറന്നതോടെ കാലിൽ പാമ്പ് ചുറ്റുകയായിരുന്നു. പേടിച്ച് നിലവിളിച്ച വിദ്യാർത്ഥിനി കാൽ കുടഞ്ഞതോടെ പാമ്പ് കാലിൽ നിന്നും തെറിച്ചു പോയി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും കുട്ടികളും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.

Also Read- Ragging| റാഗിങ്: തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

തുടർന്ന് അധ്യാപകർ വിദ്യാർത്ഥിനിയെ ഉടൻ തന്നെ  ജില്ലാ ആശുപത്രിയിലെത്തിച്ചു. പാമ്പിന് വിഷമുണ്ടോയെന്ന് പരിശോധിക്കാനായി മലമ്പുഴ പാമ്പു വളർത്തൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പരിശോധന വിവരം അറിയുന്നത് വരെ കുട്ടിയെ നിരീക്ഷണത്തിലാക്കി. പാമ്പിന് വിഷമില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

Also Read- തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ് പരാതി

സംഭവമറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കളും ആശുപത്രിയിലെത്തിയിരുന്നു. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായതോടെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. സ്കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ്  പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.  സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ അധികൃതർക്ക് വലിയ വീഴ്ച സംഭവിച്ചതായി നാട്ടുകാർ ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

കൊല്ലം: അഞ്ചൽ - ആയൂർ റോഡിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര വെളിയം സ്വദേശി അരുൺ (25) ആണ് കൊല്ലപ്പെട്ടത്. ഒപ്പം സഞ്ചരിച്ചിരുന്ന യുവാവിനെ ഗുരുതര പരിക്കുകളുടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴുമണിയോടെ

അഞ്ചൽ- ആയുർ റോഡിൽ കോഴിപ്പാലത്തിന് സമീപമാണ് അപകടം. ആയൂരിൽ നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്നു ബസ്സിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു
Published by:Rajesh V
First published: