• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിഴിഞ്ഞം സമരം നാലാംദിവസം; മന്ത്രിസഭാ ഉപസമിതിക്ക് നിവേദനം നൽകി ലത്തീൻ സഭ

വിഴിഞ്ഞം സമരം നാലാംദിവസം; മന്ത്രിസഭാ ഉപസമിതിക്ക് നിവേദനം നൽകി ലത്തീൻ സഭ

വിഴിഞ്ഞം വാണിജ്യതുറമുഖത്തിന്‍റെ അശാസ്ത്രീയ നിർമ്മാണം കാരണം ഉണ്ടാകുന്ന തീരശോഷണത്തിന് പരിഹാരം കാണണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം നാലാം ദിവസവും ശക്തമായി തുടരുന്നു. തുറമുഖ പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച്‌ സംഘര്‍ഷ ഭരിതമായി. ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ട് പോയ മത്സ്യത്തൊഴിലാളികളെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു.

    അതേസമയം വിഴിഞ്ഞം പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ സഭ മന്ത്രിസഭാ ഉപസമിതിക്ക് നിവേദനം നൽകി. മത്സ്യമേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നതാണ് പ്രധാന ആവശ്യം. മന്ത്രിസഭാ ഉപസമിതി പലതവണ ചർച്ചകൾ നടത്തിയെങ്കിലും ഇക്കാര്യങ്ങളിൽ ഫലപ്രദമായ നടപടികളുണ്ടായില്ലെന്ന് നിവേദനത്തിൽ പറയുന്നു. വിഴിഞ്ഞം വാണിജ്യതുറമുഖത്തിന്‍റെ അശാസ്ത്രീയ നിർമ്മാണം കാരണം ഉണ്ടാകുന്ന തീരശോഷണത്തിന് പരിഹാരം കാണണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

    തീരശോഷണം കാറണം വിഴിഞ്ഞം മത്സ്യബന്ധന തുറമുഖവും, കോവളം, ശംഖുമുഖം ബീച്ചുകളും തകർച്ചയിലാണ്. കൂടാതെ തീരപ്രദേശത്തെ അനേകം വീടുകൾ കടലെടുത്തു. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിന്‍റെ ഫലമായി ഉണ്ടാകുന്ന സാമൂഹ്യ, പാരിസ്ഥിതിക, കടൽ-ജൈവ ആവാസ വ്യവസ്ഥകൾക്കും 40000 മത്സ്യത്തൊഴിലാളികൾക്കും രണ്ടു ലക്ഷം തീരദേശവാസികൾക്കും ഉണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

    Also Read- പള്ളികളിൽ കരിങ്കൊടി കെട്ടി; തീരദേശത്തെ പ്രശ്നങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുട തുറമുഖ ഉപരോധ സമരം

    അതേസമയം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു. ഒരു ഘട്ടത്തില്‍ പൊലീസിനെതിരെയും സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ സംയമന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കുന്നത്.
    Published by:Anuraj GR
    First published: